എഡിറ്റര്‍
എഡിറ്റര്‍
തന്ത്രം അമിത് ഷായുടേത്, ആയുധം മോദിയുടെ ജാതി, കളത്തിലിറക്കിയതും മോദിയെ: യു.പിയിലെ വര്‍ഗീയ കളി ഇതാണ്
എഡിറ്റര്‍
Saturday 11th March 2017 2:51pm

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിജയിച്ചത് ബി.ജെ.പിയുടെ വര്‍ഗീയ കളിയെന്ന് വിലയിരുത്തലുകള്‍. യു.പി ജനതയ്ക്കിടയിലെ ജാതീയത ആയുധമാക്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രൂപം കൊടുത്ത തന്ത്രങ്ങളാണ് യു.പിയില്‍ ബി.ജെ.പിയെ വിജയം കണ്ടതെന്നാണ് വിലയിരുത്തല്‍.

അമിത് ഷാ ആയിരുന്നു തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനഞ്ഞത്. ലക്‌നൗവിലെ പാര്‍ട്ടിയുടെ ഹെഡ് ഓഫീസില്‍ ക്യാമ്പ് ചെയ്ത അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജാതിയായിരുന്നു ദളിത് വോട്ടുകള്‍ നേടിയെടുക്കാന്‍ ആയുധമാക്കിയത്.

സമാജ്‌വാദി പാര്‍ട്ടിയിലും ബഹുജന്‍ പാര്‍ട്ടിയിലും വലിയ പ്രാതിനിധ്യമില്ലാത്ത എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ക്കായി വിഭജിച്ചു പോയ പിന്നോക്ക സമുദായങ്ങളുടെ വോട്ട് നേടിയെടുക്കുകയെന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ് അമിത് ഷാ ചെയ്തത്.


Also Read: മോദി തരംഗവും ബി.ജെ.പി കൊടുങ്കാറ്റുമൊന്നുമല്ല; തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണകക്ഷിയ്‌ക്കെതിരായ ജനരോഷം 


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒ.ബി.സി ജാതിയെന്ന പശ്ചാത്തലമായിരുന്നു അതിന് അമിത് ഷായ്ക്ക് ഏറെ ഗുണം ചെയ്തത്. അത് അദ്ദേഹം മികച്ച രീതിയില്‍ ഉപയോഗിക്കുകയും ചെയ്തു.

23 റാലികളാണ് യു.പിയില്‍ ബി.ജെ.പി നടത്തിയത്. മൂന്നാഴ്ചയാണ് മോദി ഇവിടെ ക്യാമ്പെയ്ന്‍ ചെയ്തത്. പന്ത്രണ്ടോളം കേന്ദ്രമന്ത്രിമാരും പ്രചരണ രംഗത്തുണ്ടായിരുന്നു.

എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം തന്നെ സമാന്തരമായി ബി.ജെ.പി റാലികളും റോഡ്‌ഷോകളും ഷാ പ്ലാന്‍ ചെയ്തു. അലഹബാദില്‍ രാഹുലും അഖിലേഷും റോഡ് ഷോ നടത്തുന്ന സമയത്ത് അതിന്റെ എതിര്‍ റൂട്ടില്‍ അമിത് ഷാ മൂന്നു മണിക്കൂര്‍ നീണ്ട റോഡ് ഷോ നടത്തി.

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ചുകൊണ്ട് റോഡ് ഷോ നടത്തി. ഒരു മേഖലയുടെ പ്രത്യേകത പരിശോധിച്ച് അതിന് അനുയോജ്യമായ പ്രശ്‌നങ്ങളാണ് ബി.ജെ.പി പ്രചരണ വേളയില്‍ ഉയര്‍ത്തിയത്.


Must Read: ‘ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് ഇനി ഹൈന്ദവ സഹോദരങ്ങള്‍’; അങ്കമാലി ഡയറീസിന് വര്‍ഗീയ നിരൂപണമെഴുതിയ ജനം ടി.വിയെ ട്രോളി സോഷ്യല്‍ മീഡിയ 


ഉദാഹരണത്തിന് മോദിയുടെ വിവാദമായ ‘ശ്മശാന്‍-ഖബര്‍സ്ഥാന്‍’ പരാമര്‍ശം. മുസ് ലിം ഭൂരിപക്ഷ മേഖലകളില്‍ വലിയൊരു വിഭാഗത്തിലും വോട്ടുരേഖപ്പെടുത്തിയ ഒന്നാം ഘട്ടത്തിനുശേഷമാണ് മോദി വര്‍ഗീയ കാര്‍ഡ് ഉയര്‍ത്തുന്നത്. മോദിയുടെ ഈ വര്‍ഗീയ പരാമര്‍ശം മുസ് ലിം വോട്ടുകള്‍ എസ്.പിക്കും ബി.എസ്.പിക്കുമായി വിഭജിക്കപ്പെടാനും കാരണമായി. ശേഷിക്കുന്ന മുസ്‌ലിം ഭൂരിപക്ഷ മേഖലകളില്‍ ബി.ജെ.പിക്ക് വിജയിക്കാന്‍ അതു സഹായകരമായി.

90കളില്‍ കല്ല്യാണ്‍ സിങ്ങിനു കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞതും ബി.ജെ.പിയുടെ ജാതി തന്ത്രത്തിന്റെ വിജയമായിരുന്നു. മറ്റ് പാര്‍ട്ടികളുടെ ജാതീയ വോട്ടുബാങ്കുകളില്‍ ബി.ജെ.പിക്ക് വിള്ളല്‍ വരുത്താന്‍ കഴിയുമെന്ന് ചരിത്രത്തില്‍ നിന്നും ഷാ മനസിലാക്കിയിരുന്നു. ഈ പാഠം യു.പിയില്‍ മികച്ച രീതിയില്‍ അമിത് ഷാ ഉപയോഗിച്ചതാണ് ബി.ജെ.പിക്കു ലഭിച്ച ഈ വിജയമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisement