Categories

സ്ത്രീകള്‍ വികസനത്തെ നയിക്കുന്നവരായി മാറണം: ശബാന ആസ്മി

മുംബൈ: വികസനത്തിന് നടുവില്‍ നിന്ന് വികസനത്തെ നയിക്കുന്നവരായിരിക്കണം സ്ത്രീകളെന്ന് ചലച്ചിത്രനടിയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ശബാന ആസ്മി. ഈയടുത്തകാലത്തായി സ്തീകള്‍ക്ക് വരേണ്ട മാറ്റങ്ങളെ കുറിച്ചും സ്ത്രീകള്‍ സമുഹത്തില്‍ എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് സത്രീകള്‍ക്ക് തന്നെ ബോധമുണ്ടെന്നും അവര്‍ പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനോ അല്ലെങ്കില്‍ ഞങ്ങള്‍ക്കും ഇങ്ങനെയൊരു ദിവസമുണ്ടെന്ന് കാണിക്കാനോ അല്ല വനിതാദിനം. മറിച്ച് സ്ത്രീകള്‍ക്ക് ഒരുമിച്ച് അണിചേരാനും സമൂഹത്തിനുവേണ്ടി എന്തുചെയ്യാമെന്ന ആശയം പങ്കുവെയ്ക്കാനും തങ്ങളുടെ കഴിവുകള്‍ ലോകത്തിന് കാണിച്ചുകൊടുക്കാനുമാണ്.

ആണായാലും പെണ്ണായാലും തുല്യതയോടെ ജീവിക്കണം. അവകാശങ്ങള്‍ വേണം എന്നു പറഞ്ഞുനടക്കാതെ സ്വന്തം പ്രവര്‍ത്തിയിലൂടെ അത് നേടിയെടുക്കുകയാണ് വേണ്ടത്. രാജ്യത്തിന്റെ വികസനത്തിനും സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും സ്ത്രീകളുടെ പങ്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഒരു സ്‌പേസ് ഉണ്ടാവുകയെന്നതാണ് പ്രധാനം.

അവള്‍ വെറും സ്ത്രീയാണെന്ന് പറഞ്ഞ് സമൂഹം തള്ളിക്കളയുന്നതിന് മുന്‍പ് സ്ത്രീ ശക്തയാണെന്ന് സമൂഹത്തെ കാണിച്ചുകൊടുക്കുകയാണ് വേണ്ടത്. ഇന്ന് സ്ത്രീകള്‍ പ്രവര്‍ത്തിക്കാത്ത മേഖലകളില്ല. സ്ത്രീകള്‍ക്ക് കഴിയില്ലെന്ന് പറഞ്ഞ് മുദ്രകുത്തിയിരുന്ന പല മേഖലകളിലും അവര്‍ കടന്നുചെന്നു. ഇന്നത്തെ സ്ത്രീകള്‍ പണ്ടത്തെ സ്ത്രീകളെ അപേക്ഷിച്ച് കുറച്ചുകൂടി പെരുമാറാന്‍ അറിയുന്നവരും ഒരു വിഷയത്തെ എങ്ങനെ സമീപിക്കണമെന്ന ധാരണയുള്ളവരുമായി മാറിയിട്ടുണ്ടെന്ന് തോന്നിയിട്ടുള്ളതായും അവര്‍ പറഞ്ഞു.

Malayalam news

Kerala news in English