എഡിറ്റര്‍
എഡിറ്റര്‍
എം.എം മണിയുടെ പ്രസ്താവന തെറ്റ്: പിണറായി വിജയന്‍
എഡിറ്റര്‍
Sunday 27th May 2012 1:30pm

സഖാവിന്റെ പ്രസംഗ ശൈലിയും പറഞ്ഞ കാര്യങ്ങളും പാര്‍ട്ടി നിലപാടുകളില്‍ നിന്ന് വ്യതിയാനമുണ്ടായി. അങ്ങനെ സംസാരിച്ചത് തെറ്റായിപ്പോയി. സഖാവ് മണി തന്നെ ചില വിശദീകരണം ഈ കാര്യത്തില്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ശത്രുക്കള്‍ പാര്‍ട്ടിയെ വളഞ്ഞിട്ട് കൊത്തിക്കീറാന്‍ ശ്രമിക്കുകയാണ്. അത്തരമൊരു ഘട്ടത്തില്‍ ഏതൊരു സഖാവും അനാവശ്യമായ എന്തെങ്കിലും പറഞ്ഞാല്‍ വലിയ തോതില്‍ ശത്രുക്കളെടുത്ത് ഉപയോഗിക്കും. നേരത്തേ പറഞ്ഞ കാര്യം ഒന്നുകൂടി ഈ ഘട്ടത്തില്‍ ആവര്‍ത്തിക്കുകയാണ്. വിവാദങ്ങളുണ്ടാകത്തക്ക പരസ്യപ്രസ്താവന പാര്‍ട്ടി സഖാക്കള്‍ ആരും നടത്തരുത്.

എം.എം മണിയുടെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി

Advertisement