Categories

പൃഥ്വിരാജിന് എന്താ കുഴപ്പം?

prithviraj sukumaranഎന്റര്‍ടൈന്‍മെന്റ് ഡസ്‌ക്‌

ങ്ങനെ പോയാല്‍ എസ്.എം.എസ് സൂപ്പര്‍സ്റ്റാര്‍ ടിന്റുമോന്റെ കിരീടം സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് കയ്യടക്കും. പുള്ളിക്കാരന്‍ പറയാറുള്ള തമാശകളെല്ലാം ഇപ്പോള്‍ പൃഥ്വിരാജാണ് പറയുന്നത്. ഡുണ്ടുമോള്‍ക്ക് പകരം സുപ്രിയയും!

ടിന്റുമോന്‍ തമാശകള്‍ മാത്രമല്ല സന്തോഷ് പണ്ഡിറ്റിനെ തെറിപറഞ്ഞാനന്ദിച്ച ഫേസ്ബുക്ക് പേജുകളിലും ഇപ്പോള്‍ നിറയുന്നത് പൃഥ്വിരാജ് എന്ന പേരാണ്. ഇത്രമാത്രം ക്രൂശി(ക്ഷി)ക്കപ്പെടാന്‍ ഈ നടന്‍ എന്ത് തെറ്റാണ് മലയാള സിനിമയോട് ചെയ്തിട്ടുള്ളതെന്ന് ആരും സംശയിച്ചുപോകാം. പക്ഷെ കാരണങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല.

മലയാളത്തിലെ ഒട്ടുമിക്ക നടന്‍മാര്‍ക്കും ഉള്ള ഗുണങ്ങളില്‍ പലതും പൃഥ്വിക്കില്ല എന്നതാണ് പ്രധാന കാരണം. ആളുകളെ സോപ്പടിക്കാന്‍ അറിയില്ല. അപ്രിയ സത്യങ്ങള്‍ തുറന്നുപറയും. സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കും. ‘ഞാനെന്റെ ഭാര്യയെ മോളൂവെന്ന് വിളിച്ചില്ലെങ്കില്‍ അവള്‍ പിണങ്ങും, ജപ്പാനില്‍ നിന്ന് വന്നപ്പോള്‍ അവള്‍ക്കൊരു മാല Prithviraj and Supriyaവാങ്ങിക്കൊടുത്തു, എന്നിങ്ങനെയുള്ള പഞ്ചാര വര്‍ത്തമാനങ്ങള്‍ ചാനലുകള്‍ക്കു മുന്നില്‍ വിളമ്പാറില്ല. സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കും, ഞാന്‍ പ്രണയിക്കുന്നു എന്ന് കൊട്ടിഘോഷിച്ച് നടന്നില്ല. ഇതിനൊക്കെ പുറമേ ക്യാമറകളുടെ നടുവില്‍ നിന്ന് വിവാഹം കഴിച്ചില്ല.

പൃഥ്വിയുടെ ‘അഹങ്കാര’ത്തിനെതിരെയുള്ള ഈ ക്യാമ്പിയിനിങ്ങ് ശക്തമായത് അദ്ദേഹത്തിന്റെ വിവാഹത്തിനുശേഷമാണ്. സ്ത്രീകള്‍ മാത്രമാണ് ഇതിനു പിന്നില്‍പ്രവര്‍ത്തിച്ചതെങ്കില്‍ ആരാധകന്‍ വിവാഹം കഴിച്ചതിന്റെ ആത്മരോഷം തരുണീമണികള്‍ തീര്‍ക്കുന്നതാണെന്നു പറയാമായിരുന്നു. പക്ഷെ പുരുഷന്‍മാരാണ് പൃഥ്വിരാജ് വൈരികളില്‍ ഭൂരിഭാഗവും എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.

വിവാഹം കഴിക്കുന്നത് അഞ്ചാറ് വര്‍ഷം മുമ്പ് എനിക്ക് വിവാഹമുണ്ട് എന്ന് പറഞ്ഞ്, ചാനലുകളായ ചാനലുകള്‍ മുഴുവനിലും മുഖം കാണിച്ചും, ഭാവി വധുവിനൊപ്പം ഐസ്‌ക്രീം കഴിക്കുകയും, തിരയെണ്ണുകയും ചെയ്യുന്ന ചിത്രങ്ങള്‍ സിനിമാ വാരികളിലൂടെയും മറ്റും പ്രദര്‍ശിപ്പിച്ചും തന്റെ വിവാഹത്തെ ഒരു ആഗോള പ്രതിഭാസമാക്കാന്‍ പൃഥ്വി തയ്യാറായില്ല എന്നത് ശരിയാണ്. സ്വന്തം വിവാഹം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. സിനിമാ താരമാണെന്നതുകൊണ്ട് പൃഥ്വിക്ക് ആ അവകാശമില്ലാതാവുന്നില്ല. അഞ്ചാറ് വര്‍ഷം മുമ്പ് അങ്ങ് ബോളിവുഡില്‍ ഐശ്വര്യയും, അഭിഷേകും വിവാഹിതരായപ്പോഴും Prithviraj and Supriyaമാധ്യമങ്ങള്‍ പടിക്ക് പുറത്തായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ അവരെയാരും തെറിപറഞ്ഞതായി കേട്ടിട്ടില്ല. പക്ഷെ പൃഥ്വിരാജ് അങ്ങനെ ചെയ്തത് കുറ്റം.

മറ്റേതൊരു താരപത്‌നിക്കും കിട്ടാത്ത ഭാഗ്യമാണ് സുപ്രിയയ്ക്ക് കിട്ടിയിരിക്കുന്നത്. സിനിമയില്‍ സജീവമായിരുന്ന കാലത്ത് വിവാഹം കഴിച്ച മജ്ഞുവാര്യര്‍ക്കു പോലും ഒരു നടന്റെ ഭാര്യയെന്ന നിലയില്‍ ഇത്ര പബ്ലിസിറ്റി കിട്ടിക്കാണില്ല. സുപ്രിയയോടുള്ള വൈര്യാഗ്യത്തിനു പിന്നില്‍ ഒരു ചാനല്‍ ഇന്റര്‍വ്യൂയില്‍ അവര്‍ പറഞ്ഞ വാചകങ്ങളാണെന്നാണ് അറിയുന്നത്. ‘മലയാളസിനിമയില്‍ നന്നായി ഇംഗ്ലീഷ് പറയുന്ന നടന്‍മാരില്‍ ഒരാള്‍’ എന്ന അര്‍ത്ഥത്തില്‍ സുപ്രിയ പറഞ്ഞകാര്യം ‘മലയാള സിനിമയില്‍ ഇംഗ്ലീഷ് അറിയാവുന്ന നടന്‍ പൃഥ്വിമാത്രമാണെന്ന്’ തരത്തില്‍ വ്യാഖ്യാനിച്ചു. പക്ഷെ ഇതൊന്നും കണ്ട് പൃഥ്വി കുലുങ്ങാത്തതാണ് ഇവരെ കൂടുതല്‍ വേദനിപ്പിക്കുന്നത്.

അടുത്തിടെ ഒരു ചാനല്‍പരിപാടിയില്‍ മല്ലിക സുകുമാരന്‍ പറഞ്ഞത് ഇങ്ങനെയാണ് ‘മോനേ നിന്നെക്കുറിച്ച് ഫേസ്ബുക്കില്‍ അങ്ങനെ പറയുന്നുണ്ട്, ഇങ്ങനെ പറയുന്നുണ്ട്’ എന്നൊക്കെ ഞാന്‍ അവനോട് പറഞ്ഞു. ‘അമ്മേ ഞാന്‍ അതൊന്നും കണ്ടിട്ടില്ല, അമ്മയെന്തിനാ അതൊക്കെ ശ്രദ്ധിക്കാന്‍ പോയത്’ എന്നാണ് പൃഥ്വി മറുപടി പറഞ്ഞത്.’ ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഞരമ്പുരോഗികള്‍ ഫോട്ടോ മോര്‍ഫ് ചെയ്തും ചീത്തവിളിച്ചും കളിയാക്കിയും ദേഷ്യം തീര്‍ക്കുന്നതില്‍ ഒരു തെറ്റും പറയാനാവില്ല.

prithviraj in urumiഒരു നടനെ/നടിയെ പ്രേക്ഷകര്‍ക്ക് വിമര്‍ശിക്കാം, കുറ്റപ്പെടുത്താം, ഉപദേശിക്കാം, ഇനി അഭിനയിക്കരുതെന്ന് പറയാം. അന്‍പതും നൂറും നല്‍കി തിയ്യേറ്ററില്‍ സിനിമ കാണുന്ന പ്രേക്ഷകന് തീര്‍ച്ചയായും അതിനുള്ള അധികാരമുണ്ട്. പക്ഷെ ഇതിന്റെ എല്ലാം അടിസ്ഥാനം അയാളുടെ അഭിനയമായിരിക്കണം. എന്നാല്‍ നടന്റെ സ്വകാര്യ ജിവിതത്തെയും അയാളുടെ ഭാര്യയെയും കുടുംബത്തെയും കീറിമുറിച്ചു പരിശോധിക്കുന്നത് പ്രേക്ഷകന്റെ അതിക്രമമാണ്. പൃഥ്വിരാജിന്റെ കാര്യത്തിലെന്നല്ല ഒരാളുടെ കാര്യത്തിലും ഇത് അനുവദിക്കാന്‍ കഴിയില്ല.

താരമേധാവിത്വം മലയാള സിനിമയെ കൊന്നുകൊണ്ടിരിക്കുന്നത് കാണുമ്പോള്‍ മിണ്ടാതെ അത് ചെയ്യുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നവരാണ് പൃഥ്വിരാജിനെ ആക്രമിക്കുന്നതില്‍ മുന്‍പന്തിയില്‍. ജരാനര ബാധിച്ച നായകന്‍മാര്‍ 18 കാരികള്‍ക്കൊപ്പം ആടിപ്പാടുമ്പോള്‍ കയ്യടിക്കുന്നവര്‍ക്ക് പൃഥ്വിരാജിനെപ്പോലുള്ള യുവാക്കളോട് അസൂയ തോന്നുന്നത് സാധാരണമാണ്. ഇവര്‍ നടപ്പാക്കുന്നത് ആരുടെ അജണ്ടയാണെന്ന് ഇവര്‍ക്കേ അറിയൂ. എന്തായാലും പൃഥ്വിരാജ് എന്ന വ്യക്തിയെയോ, നടനെയോ ഈ ഈ കോലാഹലങ്ങള്‍ തകര്‍ക്കില്ല. അദ്ദേഹത്തിന് കഴിവുണ്ടെങ്കില്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍, നല്ല സിനിമ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവര്‍ പൃഥ്വിരാജിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കും.

63 Responses to “പൃഥ്വിരാജിന് എന്താ കുഴപ്പം?”

 1. Sajeer

  ഇത് ഉറപ്പായിട്ടും രാജപ്പന്‍ കാശ് കൊടുത്ത് എഴുതിച്ചത ആണ് . പിന്നെ മലയാളത്തില്‍ ഇന്ന് വരെ ഇറങ്ങിയതില്‍ ഏറ്റവും കളക്ഷന്‍ കിട്ടിയ പടമാണു ക്രിസ്ത്യന്‍ ബ്രതെഴ്സ് . സംശയമുള്ളവര്‍ക്ക് വികിപിഡിയ പരിശോദിക്കാം. പ്രിത്വിയുടെ ക്ലാസ്സ്മറെസ് എന്നൊരു ചിത്രമാല്ലാതെ മറ്റേതെങ്കിലും ചിത്രം 7കോടിയുടെ മേല്‍ കളക്ട് ചെയ്തിടുണ്ടോ?

 2. Mahesh M

  പൃഥ്വിരാജ് പറഞ്ഞ – എന്‍റെ അഭിനയജീവിതം തീരുന്നതിനുമുന്പു “മലയാള സിനിമ എന്‍റെ പേരില്‍ എന്നെങ്കിലും അറിയപ്പെടും” ഈ വാക്കുകളാണ് ചര്‍ച്ച ചെയ്യപ്പെടെണ്ടത്. നോക്കൂ, ഒരാക്ക് മനസ്സില്‍ വെക്കേണ്ടുന്ന അഹങ്കാരവും പുറത്തു പറയേണ്ടുന്ന അഹങ്കാരവും മനസ്സിലാകുന്നില്ലെങ്കില്‍ അയാള്‍ക്ക്‌ എന്തോ കുഴപ്പം ഉണ്ടെന്നു പറയേണ്ടി വരും. കാരണം, “മലയാള സിനിമ എന്‍റെ പേരില്‍ എന്നെങ്കിലും അറിയപ്പെടും” എന്നതിന് മലയാള സിനിമ ഇതുവരെ അറിയപ്പെട്ടിട്ടില്ലെന്നോ അറിയപ്പെടാന്‍ പൃഥ്വിരാജ് കാരണമാകും എന്നോ അര്‍ത്ഥങ്ങളുണ്ട്. പൃഥ്വിരാജ് ഇല്ലാത്ത സിനിമ നമുക്ക് സങ്കല്‍പ്പിക്കാന്‍ പറ്റും. പക്ഷെ സിനിമ ഇല്ലാത്ത പൃഥ്വിരാജിനെ സങ്കല്‍പ്പിക്കാന്‍ പറ്റില്ല. കാരണം സിനിമക്ക് പൃഥ്വിരാജിന്റെതായി മാത്രം എന്തെങ്കിലും സംഭാവനയോ കണ്ടുപിടുത്തമോ ഉണ്ടായിട്ടില്ല. ‘താരങ്ങള്‍ക്കെതിരായി’ പഞ്ഞതോ ‘ഇംഗ്ലീഷ് സംസാരിക്കുന്നതോ’ അല്ല , മറിച്ച് പൃഥ്വിരാജ് പറഞ്ഞ മറ്റുപലതും ഇനിയും ചര്‍ച്ചാവിഷയമാകേണ്ടതുണ്ട്. ആവശ്യമുണ്ടെങ്കില്‍…?

 3. ddd

  സൌത്തിന്‍്യില്‍ വെച്ച് ഏറ്റവും നന്നായി ആംഗലേയ ഭാഷ കൈകാര്യം ചെയ്യുന്ന ആള്‍ എന്ന നിലയില്‍ പയ്യന്‍ ആംഗലേയത്തില്‍ വച്ച് കസറേണ്ടതായിരുന്നു………………………….
  …………………..
  ഫാ………വം പയ്യന്‍

 4. Thoommu

  നടന്റെ വ്യക്തി കാര്യങ്ങള്‍ നാം എന്തിനു ശ്രദ്ധിക്കണം.

 5. fgh

  നിങ്ങള്‍ എഴുതിയthinodu പൂര്‍ണമായും യോജിക്കുന്നു..അഭിനയേം അമ്ട്രേം നോക്കിയാല്‍ മതിയെങ്കില്‍ എന്തിനാ ഇവന്മാരൊക്കെ ഇന്റര്‍വ്യൂ എന്നും പരീഞ്ഞു ചാനലുകളിലും മഗസിനെസിലും കുടുംഭാസംമെതെം വന്നിരിക്കുന്നു.

 6. Santhosh Pazhayillam

  പ്രിത്ത്വി ഒരു നടന്‍ ആയാലും അല്ലെങ്കിലും:
  അയാള്‍ക്ക്‌ ഒരു ചെറുപ്പക്കാരന്‍ എന്ന നിലയില്‍ ഉള്ള പോരായ്മകള്‍ പ്രകടമാണ്. ശരീര ഭാഷ, മുഖഭാവം, പറയുന്ന വാക്കുകളിലെ വിനയമില്ലായ്മ, പറയുന്ന വിഷയത്തിലെ നിരീക്ഷണത്തിന്റെ കുറവ് ഇത്രയും കാര്യങ്ങള്‍ പ്രകടമാണ്. ഇതിനെ personality disorder അഥവാ വ്യക്തിത്വ വ്യതിയാനം എന്ന് പറയും. ഇങ്ങനെ വ്യക്തിത്വ വ്യതിയാനം സംഭവിച്ച കുട്ടികള്‍ ഇന്ന് ഏറെ നമ്മുടെ കേരളത്തില്‍ ഉണ്ടായിക്കോണ്ടേ ഇരിക്കുന്നു.ഇതിനു അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.ഇന്നത്തെ വിദ്യാഭ്യാസ രീതി, വളരുന്ന സാഹചര്യങ്ങളിലെ പോരായ്മ, വളര്‍ത്തുന്ന ആളുകളുടെ ദീര്‍ഘവീക്ഷണം ഇല്ലായ്മ – ഇവയൊക്കെ പ്രിത്ത്വിയെയും ബാധിച്ചിട്ടുണ്ടെന്ന് സ്പഷ്ടമല്ലേ? മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്ക് personality disorder ഇല്ലെന്നല്ല. അത് നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ട്. കാരണം നാമെല്ലാവരും വളര്‍ന്നത്‌ പലതും നിഷേധിക്കപ്പെട്ടു തന്നെയാണ്. പക്ഷെ ആ നിഷേധിക്കപ്പെടലുകള്‍ പലതും നമുക്ക് നേടിത്തരുന്നുമുണ്ട് – അനുഭവജ്ഞാനം, അന്യരെ അടുത്തു അറിയാനുള്ള അവസരം ഇതൊക്കെ കൂടാതെ ഗുരുതുല്യരായിട്ടുള്ള ആരെയെങ്കിലുമൊക്കെ കണ്ടുമുട്ടുകയും, സ്വയം വിലയിരുത്തി അവനവന്റെ സ്ഥാനം നിര്‍ണ്ണയിക്കാനുള്ള പക്വതയും അത് നേടിത്തരുന്നു. തല കുമ്പിട്ടു കൊടുക്കേണ്ട സ്ഥലം ഏതെന്നും ഉയര്‍ത്തി നില്‍ക്കേണ്ട സ്ഥലം ഏതെന്നും എവിടെ എന്ത് പറയണം എന്നും ഈ അനുഭവജ്ഞാനവും പലവിധ ജനങ്ങളുമായുള്ള ഇടപെടലുകളും നമ്മെ പഠിപ്പിക്കുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ സമീപകാലത്ത് ഒരുപാടു അഹങ്കാരപരമായ നിലപാടുകള്‍ പ്രകടിപിക്കുന്നു എങ്കിലും നടന്മാര്‍ എന്ന നിലയില്‍, നിഷേധിക്കപ്പെട്ടത് നേടിയെടുക്കാനുള്ള കഷ്ടപ്പാടുകള്‍ അവര്‍ക്ക് സമ്മാനിച്ച, അവരുടെ ഉള്ളില്‍ ഉറഞ്ഞു കിടക്കുന്ന അനുഭവ ജ്ഞാനവും നിരീക്ഷണ പാടവവും അവരുടെ അഭിനയത്തില്‍ അവര്‍ അറിയാതെ തന്നെ അങ്ങിങ്ങ് പ്രതിഫലിച്ചു കൊണ്ടെ ഇരിക്കും. അത് തന്നെയാണ് അവരുടെ ജന സമ്മതിക്കു കാരണവും!
  ചോദ്യം പ്രിത്വിക്കു ഈ വകകാര്യങ്ങള്‍ക്കുള്ള അവസരം കിട്ടുമോ എന്നതാണ്. മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവര്‍ എന്തിനു വേണ്ടി കഷ്ടപ്പെട്ടോ അത് പ്രിത്വിക്കു ഒരു പ്രയത്നവും കൂടാതെ കിട്ടി- താരപദവി! അത് പക്ഷെ അഭിനയ മികവിന്റെ ബലത്തിലാണോ -അല്ല!
  മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവരുടെ ചെറുപ്പ കാലത്ത് ഇല്ലാതിരുന്ന സാങ്കേതിക വിദ്യയുടെ മുന്നേറ്റവും, തന്മൂലം വന്ന ചിലവിന്റെ കുറവും, സിനിമയെന്ന വ്യവസായത്തില്‍ മുതല്മുടക്കാനുള്ള ആളുകളുടെ ബാഹുല്യവും ആണ് കാരണം! ഇതൊന്നും കണ്ടില്ലെന്നു വക്കാനാവില്ല. ഇതിന്റെ ഇടയില്‍ പ്രിത്വിയെ പോലുള്ളവരുടെ വ്യക്തിത്വ വികസനവും, നടന്‍ എന്ന നിലക്കുള്ള വികസനവും നഷ്ടപ്പെടുന്നു.
  അപ്പോള്‍ പിന്നെ എന്താണ് പരിഹാരം?
  ഇവിടെയാണ് പ്രിത്വിരാജിന്റെ തന്നെ ജ്യേഷ്ടന്‍ ആയ ഇന്ദ്രജിത്തിന്റെ നിലപാടുകള്‍ പ്രസക്തമാകുന്നത്.
  ഇക്കഴിഞ്ഞ ഓണത്തോട് അനുബന്ധിച്ച് ദൂരദര്‍ശനില്‍ ഇന്ദ്രജിതുമായുള്ള അഭിമുഖം കാണുവാന്‍ ഇടയായി. അയാള്‍ക്കും അവസരങ്ങളുടെ പിറകെ പാഞ്ഞു നടക്കേണ്ട ആവശ്യം ഉണ്ടായിട്ടില്ല. നായക വേഷങ്ങള്‍ തെടിയെത്തിയപ്പോഴും അയാള്‍ ഒരു നല്ല നടന്‍ ആയി ‘പരിണമിക്കുന്നതിന്റെ” ആവശ്യം, അതിന്റെ പ്രസക്തി ഇവ തിരിച്ചറിയുന്നു. അത് കൊണ്ടു തന്നെ താരതമ്യേന മികവുറ്റ നടന്‍ ആയിട്ട് കൂടി ദിലീപിന്റെ വില്ലന്‍ ആയി മീശ മാധവനില്‍ അഭിനയിച്ചു, അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണ് എങ്കിലും മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവര്‍ ചെയ്തതും മറ്റൊന്നുമല്ല. അത് അവരുടെ വ്യക്തിത്വ വികസനത്തെയും സഹായിച്ചു.
  കഷ്ടപ്പെട്ടവനെ മാത്രമേ ലോകം ബഹുമാനിച്ചിട്ടുള്ളൂ!
  പ്രിത്വി നല്ല വായനക്കാരന്‍ ആയിരിക്കാം. പക്ഷെ പല തരക്കാരായ മലയാളി ജനതയുടെ മനസ്സുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് “ഉള്‍ക്കൊള്ളാനുള്ള” പ്രയത്നങ്ങള്‍ അയാളുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ പോകുന്നു. റെഗുലര്‍ കോളേജില്‍ പഠിക്കാത്ത പ്രിത്വി classmates എന്ന സിനിമയില്‍ കാഴ്ച വച്ച അഭിനയം മോശം അല്ല.
  പക്ഷെ അത് പോലെയുള്ള പ്രയത്നങ്ങള്‍ പിന്നീടുള്ള കഥാപാത്രങ്ങളുടെ കാര്യത്തില്‍ കണ്ടില്ല. പ്രധാനമായും അയാളുടെ ശബ്ദ നിയന്ത്രണം വളരെ മോശം ആണ്. സാധാരണക്കാരെ, അവരുടെ വികാരങ്ങളെ, അവരുടെ ശബ്ദങ്ങളിലെ വൈവിധ്യങ്ങളെ, ഇവയെല്ലാം പ്രിത്വി നിരീക്ഷിക്ഷിച്ചു “ഉള്‍ക്കൊള്ളണം”. അതിനു ഒരു empathetic and sympathetic approach ആവശ്യമാണ്‌. അതിനു ആള്‍ക്കാരെ ഇങ്ങോട്ട് അടുപ്പിക്കുകയും. സ്വയം അവരുടെ ഇടയിലെ ആളായി തീരുകയും വേണം. അതിനു തടസ്സമായി നില്‍ക്കുന്ന സ്വന്തം മുഖഭാവങ്ങള്‍ ശരീര ഭാഷ എന്നിവയില്‍ മാറ്റം വരുത്തണം.( stage ലോ സിനിമയിലോ അല്ലെങ്കില്‍ പോലും ജീവിത വേദിയില്‍ അഭിനയിക്കാന്‍ നാം ഓരോരുത്തരും സ്വയം മാറ്റം വരുത്തുക സാധാരണമല്ലേ?- പക്ഷെ നാം പലപ്പോഴും സ്വയം ആരാണെന്നു മറന്നു പോകുന്നുവെന്ന് മാത്രം !) ഒരു നടന്‍ അനുഭവിക്കുന്ന വെല്ലുവിളി ഇത് തന്നെ ആണ്. പ്രിത്വി ഈ homework ചെയ്യേണ്ടി ഇരിക്കുന്നു. അതിലൂടെ വ്യക്തിത്വ വികസനവും നടന്‍ എന്ന നിലക്കുള്ള വികസനവും നേടി എടുക്കണം. ഞാന്‍ പിടിച്ച മുയലിനു നാല് ചെവി എന്ന മൂരാച്ചി നയം മാറ്റാതെ ഇക്കണ്ട കോലാഹലങ്ങള്‍ക്ക് അന്ത്യം ഉണ്ടാവില്ല!

 7. k v muhammed shareef

  പ്രിതിരാജ് എന്ന നടനെ ബഹുമാനിക്കുന്നു ,പക്ഷെ ആ വ്യക്തിയെ ഇഷ്ടപ്പെടുന്നില്ല കാരണം അത് അദ്ധേഹത്തിന്റെ സ്വഭാവം ,പെരുമാറ്റം, അഹങ്കാരം, ജാഡ എന്നിവ കൊണ്ടാകാം .ജോണ്‍ ബ്രിടസുംയുള്ള ഏഷ്യാനെറ്റിലെ ഇന്റര്‍വ്യൂ കണ്ട ശേഷമാണു എന്റെ ഇഷ്ടം എനിക്ക് നഷ്ടമായത് .ഇപ്പ്പോള് ചാനും ‍രാജപ്പന്‍ ജോകെസ് ആസ്വദിക്കുന്നു വേര് റ്ക്കപെടുന്നവരെ വിമര്‍ശിക്കാന്‍ പബ്ലിക്‌ നു കിട്ടിയ വേദിയാണ് സോഷ്യല്‍ നെറ്വോര്കുകള്‍ മാര്‍ക്ക്‌ സുച്കെര്ബുര്‍ഗിനു താങ്ക്സ്.

 8. manaf

  ഈ …………. കേരളത്തില്‍ നിന്നും പുറത്താക്കുക … sorry ഇന്ത്യയില്‍ നിന്നും പുറത്താക്കുക ….മലയാള സിനിമയെ രക്ഷിക്കുക …

 9. jinu

  ഒരു നടനെ യദാര്‍ത്ഥ നടനാക്കുന്നത് സിനിമയിലെ കഥയാണ്‌.അവന്റെ samvithaa.യകനാണ്

 10. kaalabhairavan

  എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായവും കാഴ്ചപ്പാടും ഉള്ള ഒരാള്‍ ആണ് പ്രുത്വി രാജ്.
  കടല്‍ കിഴവന്മാരുടെ ചുവടുതാങ്ങികള്‍ക്ക് അയാള്‍ അഹങ്കാരി ആയി തോന്നാം.

 11. susmitha

  പ്രിത്വിരാജ് അല്ല രാജപ്പന്‍ …അവനു ജൂനിയര്‍ അര്‍തിസ്റിനെ തൊട്ടാല്‍ കൈ കഴുകണം ….പിന്നെങ്ങനെ ആളുകള്‍ വെരുക്കതിരിക്കുഅ…?
  അല്ല ആരാ അവനെ പട്ടി സ്തുതി പാടുന്നെ…അവനെ ആദ്യം തല്ലണം…

 12. susmitha

  സന്തോഷ്‌ പഴയില്ലം പറഞ്ഞ കാര്യങ്ങള്‍ പ്രസക്തിയുള്ളതാണ്…താങ്ക്സ് …

 13. rayappan

  പ്രിഥ്വിരാജ് ശക്തമായി തിരിച്ചു വരികതന്നെ ചെയ്യും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.