വെളുത്തുള്ളി ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ഉദരഭാഗത്തെ സാധാരണ നിലയിലാക്കാനും പ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കുന്നതിനൊപ്പം ബാക്ടീരിയ അണുബാധയെ തടയുകയും ചെയ്യുന്നു.

വെറും വയറ്റില്‍ വെളുത്തുള്ളിയെന്താണ് ചെയ്യുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാമോ? രാവിലെ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് വെളുത്തുള്ളി കഴിക്കുന്നതുകൊണ്ട് ഒട്ടേറെ പ്രയോജനങ്ങളുണ്ട്.

അണുബാധ തടയും

അരിമ്പാറ അകറ്റാനും ഫംഗസ് ബാധ തടയാനുമൊക്കെ മിക്കയാളുകളും ത്വക്കില്‍ വെളുത്തുള്ളി തേയ്ക്കാറുണ്ട്. ഇത്തരത്തില്‍ വെളുത്തുള്ളി ഉപയോഗിക്കുന്നത് അത്‌ലറ്റ്‌സ് ഫൂട്ട്, വട്ടച്ചൊറി എന്നിവയ്ക്ക് ഫലപ്രദമാണ്.


Must Read: ‘ഇതാ 10 പഞ്ച് ഡയലോഗുണ്ട് എട്ടെണ്ണം എനിക്കും രണ്ടെണ്ണം നിനക്കും’; മമ്മൂട്ടി-സന്തോഷ് പണ്ഡിറ്റ് താരസംഗമത്തെ ആഘോഷിച്ച് ട്രോളന്മാര്‍ 


രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കി നിലനിര്‍ത്തുന്നു

വെളുത്തുള്ളിയ്ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വലിയ തോതില്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്. ‘ വെളുത്തുള്ളി സ്ിസ്റ്റോളിക് ബ്ലഡ് പ്രഷര്‍ 12mmHg ഉം ഡയാസ്‌റ്റോളിക് പ്രഷര്‍ 9mmHgയും കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്.

ജലദോഷം, പനി എന്നിവ പിടിപെടാനുള്ള സാധ്യത കുറയ്ക്കും.

നാഡീവ്യൂഹത്തിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കും.

രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സാധിക്കും

പ്രതിരോധ വ്യവസ്ഥ ശക്തിപ്പെടും