എഡിറ്റര്‍
എഡിറ്റര്‍
അമര്‍ത്യാസെന്‍ നട്ടെല്ലില്ലാത്തവന്‍ ; കാര്യസാധ്യത്തിനായി ഏതറ്റം വരെയും തരംതാഴും; രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി
എഡിറ്റര്‍
Sunday 12th February 2017 12:01pm

amartya-sen

കൊല്‍ക്കത്ത: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനനും നൊബേല്‍ ജേതാവുമായ അമര്‍ത്യാസെന്നിനെതിരെ രൂക്ഷവിമര്‍ശനുമായി പശ്ചിമബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്. അമര്‍ത്യാസെന്‍ എന്ത് സംഭാവനയാണ് ഇന്ത്യയ്ക്ക് വേണ്ടി ചെയ്തതെന്നാണ് ദീലീപ് ഘോഷിന്റെ ചോദ്യം.

ഒരു ബംഗാളിക്കാരന്‍ ഒരു നൊബേല്‍ പുരസ്‌കാരം വാങ്ങി. അതില്‍ നമ്മള്‍ അഭിമാനം കൊണ്ടു. ഇതല്ലാതെ എന്ത് മഹത്തായ കാര്യമാണ് അദ്ദേഹം ഈ രാജ്യത്തിന് വേണ്ടി ചെയ്തത്? രാജ്യത്തിന് എന്ത് നേട്ടമാണ് ഇദ്ദേഹം ഉണ്ടാക്കിയത്?- ദീലീപ് ഘോഷ് ചോദിക്കുന്നു.

ബംഗാളിലുള്ള ഒരാളുപോലും അദ്ദേഹത്തെ മനസിലാക്കിയിട്ടില്ല. നളന്ദ യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും പുറത്തായതില്‍ ഇദ്ദേഹത്തിന് വലിയ വേദനയുണ്ട്. നട്ടെല്ലില്ലാത്ത ഇദ്ദേഹത്തെപ്പോലുള്ളവര്‍ സ്വന്തംകാര്യം നേടിയെടുക്കാന്‍ എത്രവേണമെങ്കിലും തരംതാഴുമെന്നും ദിലീപ് ഘോഷ് കുറ്റപ്പെടുത്തി.

നളന്ദസര്‍വകലാശാലയുടെ ആദ്യ വി.സിയും ഭരണസമിതി അംഗവുമായിരുന്ന അമര്‍ത്യാസെന്നിനെ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ വി.സി സ്ഥാനത്ത് നിന്നും ഭരണസമിതി അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതേക്കുറിച്ചായിരുന്നു ദീലീപ് ഘോഷിന്റെ പ്രതികരണം.


Dont Miss തമിഴ്‌നാട് കൃഷിമന്ത്രി ആര്‍ ദുരൈക്കണ്ണിനെ കാണാനില്ല; ഒളിപ്പിച്ചത് ശശികലയെന്ന് പരാതി


തങ്ങളുടെ ദീര്‍ഘദൃഷ്ടിയിലും പ്രത്യയശാസ്ത്രത്തിലും ആത്മാഭിമാനത്തിലും ബംഗാളികള്‍ അഹങ്കരിച്ച ഒരുകാലമുണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ സംഗതികള്‍ മാറി മറഞ്ഞെന്നും ദിലീപ് ഘോഷ് പറയുന്നു.

അതേസമയം ദീലീപ് ഷോഷിന്റെ പ്രസ്താവനക്കെതിരെ മുന്‍ ലോക്‌സഭ എം.പിയായ കൃഷ്ണ ബോസ് രംഗത്തെത്തി. അമൃത്യാസെന്നിനെതിരെ ഈ പ്രസ്താവനകള്‍ കേട്ട് താന്‍ ലജ്ജിക്കുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു.

അങ്ങേയറ്റത്തെ താഴ്ന്ന വിമര്‍ശനമാണ് ഇത്. മറുപടി പോലും അര്‍ഹിക്കാത്തതാണ് ഇത്തരം പരാമര്‍ശങ്ങളെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് ഘോഷിന്റെ പ്രസ്താവനക്കെതിരെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയും രംഗത്തെത്തി. ബി.ജെ.പിയുടെ നാണം കെട്ട രാഷ്ട്രീയസംസ്‌ക്കാരമാണ് ഇത്തരം പ്രസ്താവനകളിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Advertisement