ലിബിയ: വെസ്റ്റ്ബാങ്കിലെ കുടിയേറ്റ മേഖലകളില്‍ ഇസ്രായേല്‍ നടത്തുന്ന അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അറബ് നേതാക്കള്‍ ആവശ്യപ്പെട്ടു. മധ്യേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇത് ആവശ്യമാണെന്നും അറബ് ലീഗ് സമ്മേളനത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

അനധികൃത കുടിയേറ്റം അവസാനിപ്പിക്കാന്‍ ഇസ്രാലേയിനുമേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കുടിയേറ്റ മേഖലകളിലെ നിര്‍മ്മാണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന്റെ കാലാവധി ഈയിടെ അവസാനിച്ചിരുന്നു. തുടര്‍ന്ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ യാതൊരു ചര്‍ച്ചയ്ക്കും തങ്ങളില്ലെന്ന് പാലസ്തീന്‍ വ്യക്തമാക്കിയിട്ടുണ്ട്.