എഡിറ്റര്‍
എഡിറ്റര്‍
പാശ്ചാത്യ രാജ്യങ്ങള്‍ എണ്ണ രാഷ്ട്രീയ ആയുധമാക്കുന്നു: ഇറാന്‍
എഡിറ്റര്‍
Friday 16th March 2012 12:45am

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി: പാശ്ചാത്യ രാജ്യങ്ങള്‍ എണ്ണ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് ഇറാന്‍. ഇറാന്‍ പെട്രോളിയം മന്ത്രി രൊസ്തം ഖാസിമി കുവൈത്തില്‍ നടന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫോറത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇറാന്റെ ഈ പ്രസ്താവന പരോക്ഷമായി സൗദി അറേബ്യക്കുള്ള താക്കീതായും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

അമേരിക്കയുടെയും ഇസ്രയേലിന്റെയും പിന്തുണയോടെ യൂറോപ്യന്‍ യൂണിയന്‍ ഇറാന്റെ മേല്‍ ചുമത്തിയ സാമ്പത്തിക ഉപരോധത്തെ തങ്ങളുടെ എണ്ണ സമ്പത്ത് കൊണ്ടാണ് ഇറാന്‍ നേരിടുന്നത്. യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക ഉപരോധത്തെ നേരിടുന്ന ഇറാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നത് നിര്‍ത്തി വെച്ചിരുന്നു. ഇറാന്‍ എണ്ണ നല്‍കാത്ത രാജ്യങ്ങള്‍ക്ക് വേണ്ടുന്ന എണ്ണ നല്‍കാമെന്ന് സൗദി അറേബ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് ഇറാന്റെ ഈ പ്രസ്താവന.

ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് എണ്ണ കൊണ്ടു വരുന്ന കപ്പലുകളുടെ ഇന്‍ഷൂറന്‍സ് സംബന്ധിച്ച് പ്രശ്‌നമുയര്‍ന്നപ്പോള്‍, വേണമെങ്കില്‍ ഇന്ത്യയ്ക്ക് ആവശ്യമായ എണ്ണ തങ്ങള്‍ നല്‍കാമെന്ന് സൗദി അറേബ്യ വാഗ്ദാനം ചെയ്തിരുന്നു. ഇതേപ്രകാരം മറ്റു ചില രാജ്യങ്ങള്‍ക്കും സൗദി അറേബ്യ വാഗ്ദാനം നല്‍കിയിരുന്നു.

ഉപരോധത്തെ പ്രതിരോധിക്കാന്‍ ഇറാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നത് നിര്‍ത്തിവെച്ചത് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്.

Malayalam news

Kerala news in English

Advertisement