മുബൈ: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി വിന്‍ഡീസ് ഫൈനലില്‍ എത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയ തന്നെയാണ് വിന്‍ഡീസിനെ നേരിടുക.

ഓസ്‌ട്രേലിയയെ തോല്പിച്ച വിന്‍ഡീസ് സൂപ്പര്‍ സിക്‌സില്‍ ഒന്നാം സ്ഥാനക്കാരായാണ് ഫൈനലില്‍ കടന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ സിക്‌സിലുമായി കളിച്ച എട്ട് കളികളില്‍ ഓസ്‌ട്രേലിയ തോറ്റ ആദ്യ മത്സരം കൂടിയായിരുന്നു ഇന്നലെ നടന്നത്.

Ads By Google

ഇന്നലെ  നടന്ന സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ എട്ട് റണ്‍സിന് ഓസ്‌ട്രേലിയയെ തോല്പിച്ചാണ് വിന്‍ഡീസ് ഫൈനലില്‍ എത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 47 ഓവറില്‍ 164 റണ്‍സിന് പുറത്തായി.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് അവസാന ആറ് വിക്കറ്റുകള്‍ 26 റണ്‍സിന് നഷ്ടപ്പെടുത്തി  48.2 ഓവറില്‍ 156 റണ്‍സിന് എല്ലാവരും പുറത്തായി.

വിന്‍ഡീസ് ഫൈനലില്‍ കടന്നതോടെ, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്റും പുറത്തായി. ഇരുവരും തമ്മിലുള്ള സൂപ്പര്‍ സിക്‌സ് മത്സരം ഇതോടെ അപ്രസക്തമാവുകയും ചെയ്തു.