എഡിറ്റര്‍
എഡിറ്റര്‍
പശ്ചിമ ബംഗാള്‍ കൂട്ടബലാല്‍സംഗം: ചീഫ് സെക്രട്ടറിയോട് നടപടിയാവശ്യപ്പെട്ട് സുപ്രീം കോടതി
എഡിറ്റര്‍
Friday 31st January 2014 5:21pm

rape-2

ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയോട് സുപ്രീം കോടതി ബിര്‍ഭം  കേസില്‍  നടപടിയാവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് പി. സദാശിവന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ബിര്‍ഭം ജില്ല ജഡ്ജിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് കേസില്‍ പോലീസ് നടപടികളെക്കുറിച്ച് പ്രതിപാദിച്ചിട്ടില്ലെന്ന് കണ്ടെത്തി. രണ്ടാഴ്ചകകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചിഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തു.

ജനുവരി 24 ന് സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഡിസ്ട്രിക് ജഡ്ജിയോട് നിര്‍ദേശിച്ചിരുന്നു.

അന്യമതക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ ബിര്‍ഭം ജില്ലയിലെ പ്രാദേശിക സഭയാണ് 20 വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്യാന്‍ ഉത്തരവിട്ടത്.

പെണ്‍കുട്ടിയെയും കാമുകനെയും പിടിച്ച് വയ്ക്കുകയും 50000 രൂപ പിഴയീടാക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രാദേശിക സഭ തലവനുള്‍പ്പെടെ 13 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിരുന്നു.

തന്റെ പിതാവിന്റെ പ്രായത്തിലുള്ളവര്‍ വരെ ആക്രമി സംഘത്തിലുണ്ടായിരുന്നതായി യുവതി പറഞ്ഞിരുന്നു.

പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഗവര്‍ണര്‍ എം.കെ. നാരായണന്‍ ഉള്‍പ്പെടെ പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement