എഡിറ്റര്‍
എഡിറ്റര്‍
പശ്ചിമ ബംഗാള്‍ കൂട്ട ബലാല്‍സംഗം: ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Friday 24th January 2014 12:54pm

rape-2

ന്യൂദല്‍ഹി:  പശ്ചിമ ബംഗാളിലെ ബിര്‍ഭമില്‍ യുവതിയെ 13 പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത കേസില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിന് നോട്ടീസയച്ചു.  അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തയെന്നാണ് കോടതി ഈ സംഭവത്തെ വിശേഷിപ്പിക്കുന്ന

സ്ഥലം സന്ദര്‍ശിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ബിര്‍ഭം ജില്ല ജഡ്ജിയ്ക്ക് സുപ്രീം കോടതി നിര്‍ദേശം.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്തെ പോലീസ് സൂപ്രണ്ട് സി. സുധാകറിനെ നീക്കം ചെയ്തതായി മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.

അന്യമതസ്ഥനെ പ്രണയിച്ചതിന്റെ പേരില്‍ യുവതിയുടെ വിചാരണയെത്തുടര്‍ന്നാണ് ബിര്‍ഭം ഗ്രാമസഭയില്‍ രാജ്യത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്.

ഗ്രാമസഭയുടെ വിധിയെത്തുടര്‍ന്ന് രണ്ട് പേരെയും രാത്രി മുഴുവന്‍ പിടിച്ചു വയ്ക്കുകയും 25000 രൂപ വീതം പിഴ ഈടാക്കുകയും ചെയ്തു. തന്റെ കുടുംബത്തിന് ആ തുക നല്‍കാന്‍ കഴിയില്ലന്ന് യുവതി ഗ്രാമസഭയെ അറിയിച്ചിരുന്നു.ഇതിനെത്തുടര്‍ന്നാണ് ഗ്രാമസഭ തലവന്‍ ബലാല്‍സംഗത്തിന് ഉത്തരവിട്ടത്. 13 പേര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്.

തന്റെ പിതാവിന്റെ പ്രായത്തിലുള്ളവര്‍ വരെ ആക്രമി സംഘത്തിലുണ്ടായിരുന്നതായി യുവതി പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന യുവതിയുടെ നിലയില്‍ ഇപ്പോള്‍ പുരോഗതിയുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ഈ കേസില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. യുവതിക്കാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് സംസ്ഥാന  വനിത ശിശുക്ഷേമ മന്ത്രി ശശി പഞ്ച പറഞ്ഞു.

കേസില്‍ 13 പേരെ അറസ്റ്റ് ചെയ്ത് ജുഡഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഗവര്‍ണര്‍ എം.കെ. നാരായണന്‍ ഉള്‍പ്പെടെ പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു. കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി ഉറപ്പുവരുത്തണമെന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി മനീഷ് തിവാരി ഡല്‍ഹിയില്‍ ആവശ്യപ്പെടുകയും ചെയ്തു.

Advertisement