കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബാങ്കുറ ജില്ലയിലുണ്ടായ പ്രളയത്തില്‍ ബസ് ഒലിച്ചുപോയി. 50 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. 12 യാത്രക്കാരെ രക്ഷപെടുത്തി.

നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ജാര്‍ഗ്രാമില്‍ നിന്നും ദുര്‍ഗാപൂരിലേക്ക് പോയ ബസ് പാലം കടക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.

Subscribe Us:

ജില്ലയില്‍ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്.