എഡിറ്റര്‍
എഡിറ്റര്‍
പശ്ചിമബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; വെന്നിക്കൊടി പാറിച്ച് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസ്; ബി.ജെ.പിയെ പിന്തള്ളി
എഡിറ്റര്‍
Thursday 17th August 2017 3:55pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഏഴ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വമ്പന്‍ ജയം. മത്സരിച്ച ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭരണവും തൃണമൂലിന് ലഭിച്ചു. രണ്ട് മുന്‍സിപ്പാലിറ്റികളില്‍ മുഴുവന്‍ സീറ്റുകളിലും തൃണമൂല്‍ വിജയമുറപ്പിച്ചു. ഇവിടെ ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്.

ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നല്‍കിയാണ് തൃണമൂലിന്റെ മുന്നേറ്റം. ഇടതു കോട്ടയായ ഹല്‍ഡിയ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ എല്ലാ വാര്‍ഡുകളിലും തൃണമൂല്‍ വിജയിച്ചു. 29 വാര്‍ഡുകളാണ് ഇവിടെയുളളത്.

കൂപ്പേഴ്‌സ് ക്യാമ്പ് കോര്‍പ്പറേഷന്‍, ദുര്‍ഗാപൂര്‍ കോര്‍പ്പറേഷന്‍ എന്നിവയിലും തൃണമൂല്‍ കോണ്‍ഗ്രസ് മുഴുവന്‍ സീറ്റുകളും നേടി.

നല്‍ഹാട്ടിയില്‍ 16 വാര്‍ഡുകളിലെ 14 ഇടത്തും തൃണമൂല്‍ വിജയിച്ചപ്പോള്‍ ഒരു സീറ്റിലാണ് സിപിഐഎമ്മിന് വിജയിക്കാനായത്. 2012 ല്‍ ദൂര്‍ഗാപുരില്‍ 29 സീറ്റാണ് തൃണമൂല്‍ നേടിയത്. നല്‍ഹാട്ടിയില്‍ 16 വാര്‍ഡുകളില്‍ 14 ഇടത്തും തൃണമൂല്‍ വിജയിച്ചപ്പോള്‍ ഒരു സീറ്റിലാണ് ഇടതുപക്ഷം വിജയിച്ചത്.


Dont Miss പ്രിയ എം.എസ്.എഫുകാരാ അന്ന് നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിന്നില്ല; എന്നാല്‍ നിങ്ങള്‍ നടത്തുന്ന സമരത്തിനൊപ്പം ഇന്ന് ഞങ്ങളുണ്ട് : ദിനു വെയ്ല്‍


പന്‍സ്‌കുരയിലെ 18 വാര്‍ഡുകളില്‍ 17 ഉം തൃണമൂല്‍ സ്വന്തമാക്കി. ധൂപ്ഗുരിയിലെ 16 വാര്‍ഡുകളില്‍ 12 ഇടത്തും തൃണമൂല്‍ തന്നെ ജയിച്ചു. അതേസമയം നാല് വാര്‍ഡുകളില്‍ ബി.ജെ.പി വിജയിച്ചു.

ബുനിയാദ്പൂരിലെ 14 വാര്‍ഡുകളില്‍ 13 തൃണമൂലിനൊപ്പം നിന്നപ്പോള്‍ ബിജെപിയാണ് ശേഷിച്ച വാര്‍ഡില്‍ വിജയിച്ചത്. ഇതിന് പുറമെ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളിലും വിജയിച്ചത് തൃണമൂല്‍ തന്നെയാണ്. ചാംപദ്‌നി മുനിസിപ്പാലിറ്റിയിലേയും ജര്‍ഗ്രാം മുനിസിപ്പാലിറ്റിയിലേയും ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളിലും തൃണമൂല്‍ വിജയം കൊയ്തു.

തെരഞ്ഞെടുപ്പ് ദിവസം നടന്ന അക്രമങ്ങളെ തുടര്‍ന്ന് ദുര്‍ഗാപൂരിലെ തെരഞ്ഞെടുപ്പ് റദ്ധാക്കണമെന്ന് ബിജെപിയും സിപിഐഎമ്മും ആവശ്യപ്പെട്ടിരുന്നു. ബൂത്ത് കയ്യേറിയും കളള വോട്ട് ചെയ്തും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്ത് കയ്യേറി കളള വോട്ട് ചെയ്തെന്നാണ് ആരോപണം.

ബംഗാള്‍ മുഖ്യമന്ത്രിയായി രണ്ടാം ഘട്ടത്തിലും തുടരുന്ന മമത ബാനര്‍ജിയുടെ വിജയമാണ് ഇതെന്ന് തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചു.

തൃണമൂല്‍ അധികാരത്തില്‍ വന്നതിനു ശേഷം തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി തുടരെ വിജയിച്ചിരുന്നു. ഈ വര്‍ഷം മെയില്‍ നടന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലും ജയം തൃണമൂലിനായിരുന്നു. ആഗസ്റ്റ് 13 നാണ് സംസ്ഥാനത്തെ ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് വോട്ടെടുപ്പ് നടന്നത്.

Advertisement