എഡിറ്റര്‍
എഡിറ്റര്‍
മമതാ ബാനര്‍ജിയെ വിമര്‍ശിച്ച പുസ്തകത്തിന്റെ ഓഫീസില്‍ റെയ്ഡ്
എഡിറ്റര്‍
Monday 3rd September 2012 2:26pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പ്രസാധകരുടെ ഓഫീസില്‍ റെയ്ഡ്.

Ads By Google

പശ്ചിമ ബംഗാളിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ഡോ. നസ്രുല്‍ ഇസ്‌ലാം എഴുതിയ ‘മുസല്‍മാന്തര്‍ കീ കരനിയാ'(മുസ്‌ലീംകള്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്) എന്ന പുസ്തകത്തിലാണ് മമതാ സര്‍ക്കാറിനെ പരോക്ഷമായി വിമര്‍ശിക്കുന്നത്. പുസ്തകത്തില്‍ മമതയുടെ ന്യൂനപക്ഷ രാഷ്ട്രീയത്തെയും ചോദ്യം ചെയ്യുന്നുണ്ട്.

പുസ്തകത്തിന്റെ ലേഖകന് യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് റെയ്ഡ് നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നും ആരോപണമുയരുന്നുണ്ട്.

പശ്ചിമ ബംഗാളില്‍ മമതാ സര്‍ക്കാറിന് നേര്‍ക്കുയരുന്ന ഏറ്റവും പുതിയ ആരോപണമാണിത്. തന്നെ വിമര്‍ശിക്കുന്നവരുടേയെല്ലാം വായടപ്പിക്കുക എന്നതാണ് മമതയുടെ രീതിയെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു.

Advertisement