ന്യൂദല്‍ഹി: ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് ചൈനീസ് പ്രധാനമന്ത്രി വെന്‍ജിയാബോ. മൂന്നുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായെത്തിയ വെന്‍ജിയോബോ പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംയുക്ത പ്രസ്താവനയിലാണ്  ഇക്കാര്യം അറിയിച്ചത്.

അമേരിക്കയും ഫ്രാന്‍സും നേരത്തെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണച്ചിരുന്നു.

വ്യാപാരമേഖലയില്‍ ഇന്ത്യയും ചൈനയുമായുള്ള സഹകരണം ഉറപ്പുവരുത്തും. കൂടാതെ കൂടാതെ ആഗോള തീവ്രവാദം നേരിടുന്നതിനായി കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമായി. അതോടൊപ്പം ആറ് സുപ്രധാന കരാറുകളില്‍ ഇന്ത്യയും ചൈനയും ഒപ്പുവച്ചു. ജലവിഭവം, സാസ്‌കാരികം, ഹരിത സാങ്കേതിക വിദ്യ, ബാങ്കിങ്, മാധ്യമപ്രവര്‍ത്തനം എന്നീ മേഖലകളില്‍ സഹകരണമുറപ്പാക്കുന്ന കരാറുകളാണ് ഒപ്പുവച്ചത്.