എഡിറ്റര്‍
എഡിറ്റര്‍
സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ അട്ടിമറിക്കരുത് – വെല്‍ഫെയര്‍ പാര്‍ട്ടി
എഡിറ്റര്‍
Wednesday 5th March 2014 10:00am

welfare-party

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അട്ടിമറിക്കാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.

കര്‍ഷകരെയും പരിസ്ഥിതിയെയും സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കേണ്ടതതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക വിരുദ്ധമല്ലാത്ത നിര്‍ദ്ദേശങ്ങളെക്കുറിച്ച് വ്യാജഭീതി പരത്തുന്നത് ക്വാറി-ഭൂകയ്യേറ്റ മാഫിയകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്.

അതിന് മുന്നിലാണ് സര്‍ക്കാറുകള്‍ മുട്ടുമടക്കുന്നത്. വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് തല്‍പര കക്ഷികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി സമരങ്ങളുടെ കെട്ടുകാഴ്ചകളുമായി രംഗത്തുവരുന്നവരെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement