പാലക്കാട്: മലയാളി അത്‌ലറ്റും അര്‍ജ്ജുന അവാര്‍ഡ് ജേത്രിയുമായ പ്രീജാ ശ്രീധരന്‍ വിവാഹിതയാകുന്നു. പാലക്കാട് സ്വദേശിയായ ഡോ.ദീപക് ഗോപിനാഥ് ആണ് പ്രതിശ്രുത വരന്‍. ഡോകടര്‍ ദീപക് ഇപ്പോള്‍ കടമ്പഴിപ്പുറം ഗവണ്‍മെന്റ് ആശുപത്രിയില്‍ ജോലിചെയ്യുകയാണ്.

രണ്ട് പേരും തമ്മില്ലുള്ള വിവാഹം ഉറപ്പിച്ചതായി പ്രീജയുടെ കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചു. എന്നാല്‍ കല്യാണം 2012ലെ ലണ്ടന്‍ ഒളിംപിക്‌സിനുശേഷമെ ഉണ്ടാവൂ. ലണ്ടന്‍ ഒളിംപിക്‌സിന് യോഗ്യതനേടാനുള്ള തയാറെടുപ്പിലാണ്  പ്രീജയിപ്പോള്‍.

ദീര്‍ഘദൂര ഓട്ടത്തില്‍ ഇന്ത്യയുടെ മിന്നും താരമായ പ്രീജ ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ പതിനായിരം മീറ്ററില്‍ സ്വര്‍ണവും 5000 മീറ്ററില്‍ സ്വര്‍ണ്ണവും നേടിയിരുന്നു.