എഡിറ്റര്‍
എഡിറ്റര്‍
രഹസ്യ നിരീക്ഷണം: നരേന്ദ്ര മോഡിയും യുവതിയുമൊത്തുള്ള ചിത്രങ്ങള്‍ പുറത്ത്
എഡിറ്റര്‍
Friday 29th November 2013 2:35pm

narendra-modi-girl

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയും അദ്ദേഹം നിരീക്ഷണമേര്‍പ്പെടുത്തിയ പെണ്‍കുട്ടിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത്. ഗുലൈല്‍ ഡോട്ട് കോമാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

2005 ലുള്ള ചിത്രങ്ങളാണ് വെബ്‌സൈറ്റ് പുറത്ത് വിട്ടിരിക്കുന്നത്. 2005 ഒക്ടോബറില്‍ കച്ചില്‍ നടന്ന കച്ച് ശരദ് ഉത്സവത്തിനിടയിലെടുത്തതാണ് ചിത്രങ്ങള്‍.  ഡസനോളം ചിത്രങ്ങളാണ് വെബ്‌സൈറ്റ് പുറത്ത് വിട്ടിരിക്കുന്നത്.

കൂടാതെ പുറത്താക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മയും മോഡിയും യുവതിയുമുള്ള തമ്മിലുള്ള ചിത്രങ്ങളുമുണ്ട്. യുവതിയെ അവ്യക്തമാക്കിയാണ് ചിത്രം പുറത്ത് വിട്ടത്.

തനിക്ക് മാത്രമേ മോഡിയെ അറിയുകയുളളൂവെന്നും തന്റെ മകളെ ശ്രദ്ധിക്കാന്‍ താനാണ് മോഡിയോട് ആവശ്യപ്പെട്ടതെന്നുമുള്ള പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രേംലാല്‍ സോണിയുടെ വാദം ഇതോടെ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി മോഡിക്ക് പെണ്‍കുട്ടിയെ അറിയാമെന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോള്‍ പുറത്ത് വന്ന ഫോട്ടോകള്‍. ഗുലൈല്‍ ഡോട്ട് കോം പറയുന്നു.

ഈ കൂടിക്കാഴ്ച്ചയില്‍ വെച്ചാണ് പെണ്‍കുട്ടി തന്റെ ഇ-മെയില്‍ ഐഡിയും ഫോണ്‍ നമ്പറും മോഡിക്ക് കൈമാറിയത്. മാത്രമല്ല അന്ന് രാത്രി പെണ്‍കുട്ടി താമസിച്ചത് മോഡിയുടെ ടെന്റിലായിരുന്നെന്നും പ്രദീപ് ശര്‍മ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

ഈ ചിത്രത്തോടെ 2009 ല്‍ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് തന്നെ നരേന്ദ്രമോഡിക്ക് യുവതിയെ അറിയാമെന്ന് വ്യക്തമായിരിക്കുകയാണ്.  നിയമവിരുദ്ധ നിരീക്ഷണത്തിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ശര്‍മ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഗുലൈല്‍ ഡോട്ട് കോമും കോബ്ര പോസ്റ്റും ചേര്‍ന്നാണ് നിരീക്ഷണത്തെ കുറിച്ചുള്ള വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്.

ഫോട്ടോ കടപ്പാട്: ഗുലൈല്‍ ഡോട്ട് കോം  

Advertisement