എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി-20 ലോകകപ്പ്: വെബ്‌സൈറ്റ് തയ്യാറായി
എഡിറ്റര്‍
Thursday 13th September 2012 10:47am

കൊളംബോ: ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ വെബ്‌സൈറ്റ് തയ്യാറാക്കി. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 7 വരെ നടക്കുന്ന ലോകകപ്പിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഐ.സി.സി ക്രിക്കറ്റ് കോം എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

സന്നാഹ മത്സരങ്ങള്‍ മുതല്‍ തത്സമയ ദൃക്‌സാക്ഷി വിവരണങ്ങളും പ്രസ്തുത സൈറ്റില്‍ ലഭ്യമാണ്. വനിതാ മത്സരങ്ങളുടെ വീഡിയോ ഹൈലൈറ്റുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Ads By Google

താരങ്ങളുമായി നടത്തുന്ന അഭിമുഖങ്ങളായിരിക്കും സൈറ്റിലെ പ്രധാന സവിശേഷതയെന്ന് ഐ.സി.സി ജനറല്‍ മാനേജര്‍ കാംബല്‍ ജാമിസണ്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് ഡോട്ട് കോം/ക്രിക്കറ്റ് ഐസിസി എന്ന വിലാസത്തില്‍ ഫെയ്‌സ്ബുക്കിലും അറ്റ്ക്രിക്കറ്റ്‌ഐസിസി എന്ന വിലാസത്തില്‍ ട്വിറ്ററിലും ട്വന്റി-20 ലോകകപ്പിനെ കുറിച്ചുള്ള വിവരങ്ങളറിയാം.

Advertisement