കണ്ണൂര്‍: ജില്ലയിലെ ബി.ജെ.പി ഓഫീസ് പരിസരത്ത് നിന്ന് ആയുധശേഖരം പിടികൂടി. ബി.ജെ.പി ഓഫീസ് പരിസരത്ത് ആയുധശേഖരണം ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ പിടികൂടിയത്.


Also Read : വേങ്ങരയിലേക്ക് കടത്തുകയായിരുന്ന 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി; അറസ്റ്റ് തെരഞ്ഞെടുുമായി ബന്ധപ്പെട്ട പരിശോധനയില്‍

Subscribe Us:

കവിതാ തിയറ്ററിനു സമീപത്തുള്ള ബി.ജെ.പിയുടെ ജില്ലാ ഓഫിസിനു സമീപത്തുനിന്നുമാണ് ആയുധശേഖരം കണ്ടെത്തിയത്. ഒരു എസ് കത്തി, രണ്ട് വടിവാളുകള്‍ ആറ് ഇരുമ്പ് ദണ്ഡുകള്‍ എന്നിവയാണ് കണ്ടെത്തിയത്. ഓഫീസിന്റെ പരിസരത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍.

കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ ശുചീകരണം നടത്തുന്നതിനിടയില്‍ ആയുധം കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് തിരച്ചില്‍ തുടരുകയാണ്.

കണ്ണൂര്‍, പാനൂര്‍ ഭാഗങ്ങളില്‍ കഴിഞ്ഞദിവസമായി വ്യാപകമായ അക്രമം നടന്നിരുന്നു. ജനരക്ഷായാത്ര കടന്നുപോയതിന്റെ പിന്നാലെ ആര്‍.എസ്.എസ് അക്രമം വ്യാപിപ്പിക്കുകയാണെന്ന് സി.പി.ഐ.എമ്മും കോണ്‍ഗ്രസും ആരോപിച്ചിരുന്നു.


Dont Miss: ‘ഇത്രയും കൊടിയ വിഷവുമായിട്ടാണല്ലോ കുമ്മനം താങ്കള്‍ കേരള മണ്ണില്‍ ജീവിക്കുന്നത്’; മലബാര്‍ കലാപത്തെ ജിഹാദി കൂട്ടക്കുരുതിയാക്കിയ കുമ്മനത്തിന് പൊങ്കാലയുമായി സോഷ്യല്‍മീഡിയ


സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും നേരെ കഴിഞ്ഞദിവസമുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് പാനൂര്‍ മേഖലയില്‍ ഇന്നലെ സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഹര്‍ത്താല്‍ ആചരിച്ചിരുന്നു.