എഡിറ്റര്‍
എഡിറ്റര്‍
 മഹാരാജാസ് കോളേജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു
എഡിറ്റര്‍
Wednesday 3rd May 2017 5:43pm

കൊച്ചി: മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. ക്വാര്‍ട്ടേഴ്‌സിലെ മൂന്നു മുറികള്‍ വിദ്യാര്‍ഥികള്‍ക്കു താമസിക്കാനായി നല്‍കിയിരുന്നു. ഇവിടെ സെന്‍ട്രല്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തത്.

വടിവാളും വെട്ടുകത്തിയും കമ്പിവടികളും ഉള്‍പ്പെടെയുളള ആയുധങ്ങള്‍ മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്്സിന്റെ ഒന്നാം നിലയിലെ പതിനാലാം നമ്പര്‍ മുറിയില്‍ നിന്നാണ് കണ്ടെത്തിയത്.

അവധിക്കാലത്ത് കോളജ് ഹോസ്റ്റല്‍ അടച്ചതിനെ തുടര്‍ന്ന് ദൂരസ്ഥലങ്ങളില്‍നിന്ന് എറണാകുളത്തെത്തി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് തുറന്നു കൊടുത്തിരുന്നു. വിദ്യാര്‍ഥികളെ ഈ ഹോസ്റ്റലില്‍നിന്നു മാറ്റിയ ശേഷമാണ് ആയുധങ്ങള്‍ കണ്ടതെന്ന് കോളജധികൃതര്‍ പറഞ്ഞു.


Also Read: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്‌ളീല ചിത്രങ്ങള്‍ പങ്കുവെച്ച് ബി.ജെ.പി എം.എല്‍.എ


പ്രിന്‍സിപ്പല്‍ പരാതി നല്‍കിയതിെന തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസ് ക്യാംപസിലെത്തി ആയുധങ്ങള്‍ കണ്ടുകെട്ടി.

Advertisement