എഡിറ്റര്‍
എഡിറ്റര്‍
ഗുരുതര സുരക്ഷാ വീഴ്ച്ച ; ചെങ്കോട്ടയിലെ കിണറില്‍ നിന്നും മാരക സ്‌ഫോടക വസ്തുക്കളും തിരകളും കണ്ടെത്തി
എഡിറ്റര്‍
Monday 6th February 2017 7:39pm

red-fort
ന്യൂദല്‍ഹി: രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ വന്‍ സുരക്ഷാ വീഴ്ച്ച. ചെങ്കോട്ടയിലെ കിണറില്‍ നിന്നും വെടിയുണ്ടകളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്.

ശനിയാഴ്ച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് കിണറില്‍ നിന്നും ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ തിരകളുള്‍പ്പടെയുള്ളവ കണ്ടെത്തിയത്. ഉടനെ തന്നെ വിവരം എന്‍.എസ്.ജിയെ അറിയിച്ചതായി പൊലീസ് അറിയിച്ചു.


Also Read: ദൈവവും ഭക്തനും : ട്വീറ്ററില്‍ ഫോട്ടോയുടെ പേരില്‍ പരസ്പരം ട്രോളി സച്ചിനും സെവാഗും


ചെങ്കോട്ടയിലെ പബ്ലിക്കേഷന്‍ കെട്ടിടത്തിന് പുറകിലുള്ള കിണറിലാണ് ഇവ കണ്ടെത്തിയത്. അഞ്ച് മോര്‍ട്ടറുകള്‍, ഉപയോഗിക്കാത്ത 44 തിരകള്‍, ഉപയോഗിച്ച 87 തിരകള്‍ തുടങ്ങിയ കണ്ടെത്തിയതായി എന്‍.എസ്.ജി അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement