എഡിറ്റര്‍
എഡിറ്റര്‍
കന്നുകാലിയെ അറുക്കാനായി കത്തി പുറത്തെടുത്താല്‍ ആ കത്തി നിങ്ങളുടെ കഴുത്തില്‍ തുളച്ചുകയറും; ഭീഷണിയുമായി വി.എച്ച്.പി നേതാവ്
എഡിറ്റര്‍
Friday 2nd June 2017 11:39am

ഫിറോസാബാദ്: പശുവിനെ അറുക്കുന്നവരുടെ കഴുത്ത് അറുക്കുമെന്ന ഭീഷണിയുമായി വി.എച്ച്.പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍.

ഗോഹത്യ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെങ്കില്‍ ഗോ രക്ഷക്കാരായ തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ നിയമം കയ്യിലെടുക്കുമെന്നും പശുവിനെ കൊല്ലുന്നവരുടെ കഴുത്ത് പശുവിനെ അറുക്കുന്നതുപോലെ തന്നെ അറുത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

” തമിഴ്‌നാട്ടില്‍ ബീഫ് പാര്‍ട്ടി നടത്തിയ വരെ മര്‍ദ്ദിച്ച ബജ്‌റംഗദള്‍ പ്രവര്‍ത്തകരെ ഞാന്‍ അഭിനന്ദിക്കുകയാണ്. പശുക്കടത്തും ഗോഹത്യയും നടത്തുന്നവര്‍ക്കെതിരെ പൊലീസ് വേണ്ട നടപടി സ്വീകരിക്കാത്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പൊലീസിന് നിയമം നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഹിന്ദുക്കള്‍ അവരുടെ കൈകൊണ്ട് തന്നെ നീതി നടപ്പാക്കും. നിങ്ങളുടെ കയ്യിലുള്ള കത്തിയെടുത്ത് അകത്ത് വെച്ചോളൂ. ഇനി ഒരു കന്നുകാലിയും ഇവിടെ കൊല്ലപ്പെടില്ല. ഇനി കത്തി പുറത്തെടുക്കാനാണ് തീരുമാനമെങ്കില്‍ ആ കത്തി നിങ്ങളുടെ കഴുത്തില്‍ തുളച്ചുകയറും. തീര്‍ച്ച.” ജെയ്ന്‍ പറയുന്നു.


Dont Miss കേരളത്തിലും ഗോരക്ഷകര്‍; പാലക്കാട് കന്നുകാലികളെ കൊണ്ടുവന്ന ലോറികള്‍ ഹിന്ദു ഐക്യമുന്നണി തടഞ്ഞു 


ലൗജിഹാദില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് ഹിന്ദുക്കള്‍ക്ക് നല്ലതെന്നും ഇനി അതാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ നിങ്ങളെ ആര്‍ക്കും രക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. ലൗജിഹാദ് എന്ന കെണിയില്‍ ഹിന്ദുക്കള്‍ പെട്ടുപോകരുത്. അങ്ങനെ പെട്ടുപോയാല്‍പിന്നെ നിങ്ങളുടെ ജീവിതം നരകമായിരിക്കും. മുസ്‌ലീം സ്ത്രീകള്‍ ഇപ്പോള്‍ നരകത്തിലാണ് ജീവിക്കുന്നത്. അവരെ വെറും കുട്ടികളുടെ ഉത്പാദിപ്പിക്കാനുള്ള ഉപാധി മാത്രമായാണ് സമുദായം കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement