എഡിറ്റര്‍
എഡിറ്റര്‍
ഹാരി രാജകുമാരനെ വധിക്കുമെന്ന് താലിബാന്‍
എഡിറ്റര്‍
Monday 10th September 2012 2:22pm

കാണ്ഡഹാര്‍: യു.എന്‍ ദൗത്യസേനയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച് വരുന്ന ബ്രിട്ടന്റെ ഹാരി രാജകുമാരനെ വധിക്കുമെന്ന് താലിബാന്റെ ഭീഷണി. കഴിഞ്ഞ നാല് വര്‍ഷമായി യു.എന്‍ ദൗത്യസേനയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച് വരികയാണ് ഹാരി. താലിബാന്റെ ഭീഷണിയുള്ള സാഹചര്യത്തില്‍ യു.എന്‍ ഹാരിയുടെ ദൗത്യം വെട്ടിച്ചുരുക്കിയിരിക്കുകയാണ്.

Ads By Google

ഹെല്‍മന്ദില്‍ തമ്പടിച്ചിരിക്കുന്ന യു.എന്‍ ദൗത്യസേനയ്ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നാണ് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബ്രിട്ടീഷ് രാജുകുടംബത്തിലെ മൂന്നാം തലമുറക്കാരനെയും ഹെല്‍മന്ദില്‍ തമ്പടിച്ചിരിക്കുന്ന ബ്രിട്ടീഷ് സൈനികരെയുമാണ് തങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് താലിബാന്‍ പറഞ്ഞത്.

‘ഹാരിയെ തട്ടിക്കൊണ്ടുപോകുന്നത് തങ്ങള്‍ക്ക് വലിയ കാര്യമല്ല, ഞങ്ങള്‍ അവനെ ലക്ഷ്യമിട്ടിട്ടുണ്ട്. കൊല്ലുകയും ചെയ്യു. ഞങ്ങളുടെ രാജ്യത്ത് യുദ്ധം ചെയ്യുന്നവര്‍ ഞങ്ങളുടെ ശത്രുക്കളാണ്. അവരെ വധിക്കാന്‍ തങ്ങള്‍ ആവുന്നതെല്ലാം ചെയ്യും’. സബീഹുള്ള മുജാഹിദ് പറയുന്നു.

അടുത്തിടെ ഹാരിയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് ഏറെ വിവാദമായിരുന്നു. അതിന് ശേഷം വീണ്ടും ഹാരി വാര്‍ത്തകളില്‍ നിറയുകയാണ്.

Advertisement