ന്യൂദല്‍ഹി: ബീഹാറില്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ലോക് ജനശക്തി പാര്‍ട്ടി നേതാവ് റാം വിലാസ് പാസ്വാന്‍. ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി യുമായി ചേര്‍ന്ന തന്റെ പാര്‍ട്ടി അധികാരത്തിലെത്തും. ബുധനാഴ്ചയാണ് സര്‍ക്കാര്‍ രൂപീകരണമെന്നും പാസ്വാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തുന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ അദ്ദേഹം നിഷേധിച്ചു. അന്‍പതുകോടി കൊടുത്താല്‍ പ്രവചവനങ്ങള്‍ അനുകൂലമാക്കാമെന്നും പാസ്വാന്‍ കൂട്ടിച്ചേര്‍ത്തു.

ബീഹാറില്‍ ആറുഘട്ടമായി നടന്ന തിരഞ്ഞെടുപ്പ് ശനിയാഴ്ചയാണ് അവസാനിച്ചത്. ഫല പ്രഖ്യാപനം ബുധനാഴ്ചയുണ്ടാവും.