ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ ഉറപ്പു ലംഘിച്ച ഇറ്റാലിയന്‍ സ്ഥാനപതിക്കെതിരെ ശക്തമായ  നടപടിയെടുക്കണമെന്ന് സോണിയാ ഗാന്ധി. ഇന്ത്യന്‍ നിയമം അനുസരിച്ച് സുപ്രീം കോടതിയ്ക്ക് നല്‍കിയ ഉറപ്പാണ് ലംഘിച്ചിരിക്കുന്നത്.

Ads By Google

ഇന്ത്യക്കെതിരെ എന്തും ആകാമെന്ന ഇറ്റലിയുടെ നിലപാട് അനുവദിക്കാനാകില്ല. സ്ഥാനപതിയുടെ ജാമ്യത്തിലാണ് നാവികരെ വിട്ടു നല്‍കിയത്. അതിനാല്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ നല്‍കില്ലെന്നും സോണിയാ ഗാന്ധി അറിയിച്ചു.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സോണിയാ ഗാന്ധി ഇങ്ങിനെ അഭിപ്രായപ്പെട്ടത്. ശ്രീലങ്കന്‍ വിഷയത്തില്‍ തമിഴര്‍ക്കൊപ്പം നില്‍ക്കുമെന്നും അവര്‍ പറഞ്ഞു.

അതേ സമയം ഇന്ത്യ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്നും ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിട്ടു പോകരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ് വിയന്ന കണ്‍വന്‍ഷന്റെ ലംഘനമാണെന്നും ഇറ്റലി വിദേശ കാര്യ വകുപ്പ് കുറ്റപ്പെടുത്തി.

ഇന്ത്യയുമായി സൗഹാര്‍ദ്ദ ബന്ധം തുടരാനാണ് ആഗ്രഹമെന്നും വിദേശ കാര്യ വകുപ്പ് പറഞ്ഞു.

ാവികരെ തിരിച്ചുകൊണ്ടുവരുമെന്ന ഉറപ്പ് ലംഘിച്ച ഇറ്റാലിയന്‍ അംബാസിഡറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനി ഉത്തരവ് ഉണ്ടാകുന്നതുവരെ അംബാസിഡര്‍ രാജ്യം വിടരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഉറപ്പ് ലംഘിച്ച അംബാസിഡറുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും അംബാസിഡര്‍ ഡാനിയേല മന്‍ഷീനിക്ക് നയതന്ത്ര പരിരക്ഷയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

അംബാസിഡര്‍ എന്ന പദവിയേക്കാള്‍ ഒരു വ്യക്തിയെ വിശ്വാസത്തിലെടുത്താണ് നാവികരെ രാജ്യം വിടാന്‍ അനുവദിച്ചതെന്നും എന്നാല്‍ അവര്‍ തിരിച്ചുവരില്ലെന്ന ഇറ്റലിയുടെ നിലപാടിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

വിചാരണയ്ക്കായി നാവികര്‍ ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്ന നിലപാടിന്മേല്‍ ഇറ്റാലിയുടെ വിശദീകരണം മാര്‍ച്ച് 22ന് മുന്‍പ് കേള്‍ക്കില്ലെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു.

ഈ കേസ്് ഏപ്രില്‍ രണ്ടിന് വീണ്ടും പരിഗണിക്കുമെന്നും ഇറ്റാലിയന്‍ സ്ഥാനപതിയായ ഡാനിയേല്‍ മന്‍ചീനി എന്ന വ്യക്തി ഹരജിക്കാരനായി സുപ്രീം കോടതിയില്‍ എത്തി നല്‍കിയ ഉറപ്പിന്മേലാണ് നാവികരെ നാട്ടിലേക്ക് വിട്ടയച്ചതെന്നും സ്ഥാനപതിയുടെ നിലപാട് കോടതിയെ വഞ്ചിക്കുന്നതാണെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.

നാവികര്‍ മാര്‍ച്ച് 22 ന് മടങ്ങിവരുമെന്നാണ് ഇറ്റലി നല്‍കിയിരിക്കുന്ന ഉറപ്പ്. അതുവരെ വാദം കേള്‍ക്കില്ലെന്നും നാവികര്‍ മടങ്ങിവന്നില്ലെങ്കില്‍ കൂടുതല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.