അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങള്‍ പുറത്തുവിട്ടതിലൂടെ ലോക ശ്രദ്ധ നേടിയ മാധ്യമ സ്ഥാപനമാണ് വിക്കിലീക്ക്‌സ്. അമേരിക്കന്‍ ഭരണകൂടത്തെ തന്നെ ഞെട്ടിച്ചുള്ള വിക്കിലീക്ക്‌സിന്റെ ഈ പ്രവൃത്തിക്ക് അവര്‍ നല്‍കേണ്ടി വന്നത് വലിയ വില തന്നെയാണ്.

അമേരിക്കന്‍ നയതന്ത്ര രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന വിക്കിലീക്ക്‌സിന്റെ വെളിപ്പെടുത്തല്‍ മുതല്‍ തന്നെ അമേരിക്കന്‍ ഭരണകൂടം വിക്കിലീക്ക്‌സിനെതിരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ്. ആദ്യം വെബ് സൈറ്റ് ഹാക്ക് ചെയ്തും പിന്നീട് വെബ് സൈറ്റിന്റെ സാമ്പത്തിക സ്‌ത്രോതസ്സുകള്‍ മരവിച്ചും വിക്കിലീക്ക്‌സിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് ഭരണകൂടം ചെയ്തത്. ഒടുക്കം അവര്‍ വിക്കിലീക്ക്‌സിന്റെ സ്ഥാപകനെതിരെ തിരിഞ്ഞിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ വിക്കിലീക്ക്‌സിനും വിക്കിലീക്ക്‌സ് തുടര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കികൊണ്ട് നോം ചോംസ്‌കി, അരുന്ധതി റോയ്, ബുഡാനിയല്‍ എല്‌സ്ബര്‍ഗ്, ബാര്‍ബറ ഹ്രെന്‍ റിച്ച് തുടങ്ങി ലോക പ്രശസ്ത എഴുത്തുകാരും ചിന്തകരും പുറത്തിറക്കിയ കത്ത്.‘ വിക്കിലീക്ക്‌സ് എന്ന മാധ്യമ പ്രസ്ഥാനത്തിനെതിരെ തുടരുന്ന ഭീഷണികളെ മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റ്‌സ്, കലാകാലന്‍മാര്‍, ബുദ്ധിജീവികള്‍, പൗരന്‍മാര്‍ എന്നീ നിലകളില്‍ ഞങ്ങള്‍ അപലപിക്കുന്നു.

അമേരിക്കന്‍ സ്‌റ്റേറ്റ് ഡിമാര്‍മെന്റിന്റെ നയതന്ത്ര രഹസ്യങ്ങള്‍ മറ്റു അന്തര്‍ദേശീയ മാധ്യമങ്ങളുമായി സഹകരിച്ച് പുറത്തുവിടാനുള്ള വിക്കിലീക്ക്‌സിന്റെ തീരുമാനത്തിനുശേഷം ഈ മാധ്യമ സ്ഥാപനത്തിനെതിരെ പലതരത്തിലൂള്ള ഭീഷണിയാണുണ്ടായിട്ടുള്ളത്. അമേരിക്കയിലെ പ്രധാന രാഷ്ട്രീയ പ്രവര്‍ത്തകരും പണ്ഡിതന്‍മാരുമെല്ലാം വിക്കിലീക്ക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കഠിന ശ്രമം തന്നെ നടത്തി.

വിക്കിലീക്ക്‌സുമായി സഹകരിച്ചിരുന്ന ആമസോണ്‍.കോം, പാ പെല്‍, മാസ്റ്റര്‍കാര്‍ഡ്, വിസ എന്നീ പ്രമുഖ സ്ഥാപനങ്ങള്‍ വസ്തുതകള്‍ പ്രസിദ്ധീകരിക്കാനുള്ള വിക്കിലീക്‌സിന്റെ നീക്കങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തിലാണ് പ്രവര്‍ത്തിച്ചത്.

അമേരിക്കന്‍ നയതന്ത്രരഹസ്യങ്ങള്‍ ചോര്‍ത്തി പ്രസിദ്ധീകരിക്കുന്ന വിക്കീലീക്ക്‌സിന്റെ നടപടി ക്രിമിനല്‍ കുറ്റമാണെന്നും ഇത് നിയമലംഘനമാണെന്നും ഒരു തെളിവും നല്‍കാതെ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം ചെയ്തത്. ഞങ്ങളുടെ നിയമത്തിന് പഴുതുകളുണ്ട്. ഇത് ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട് എന്ന് യു.എസ് അറ്റോര്‍ണിജനറള്‍ എറിക് ഹോള്‍ഡര്‍ പ്രഖ്യാപിക്കുന്നതുവരെ കാര്യങ്ങളെത്തി.

ജനതാല്‍പര്യമനുസരിച്ച് വാര്‍ത്താമൂല്യമുള്ള കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള വിക്കിലീക്ക്‌സിന്റെ അവകാശത്തെ ഈ സാഹചര്യങ്ങളിലെല്ലാം പ്രധാന മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും പിന്തുണയ്ക്കുകയാണുണ്ടായത്. അതിനര്‍ത്ഥം വിക്കിലീക്ക്‌സിന്റെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നിലപാടെടുക്കാന്‍ മാധ്യമങ്ങള്‍ തയാറല്ല എന്നാണ്. അതിനുകാരണം വിക്കിലീക്ക്‌സിനെതിരെ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഇവര്‍ തിരിച്ചറിയുന്നു എന്നതാണ്.

ഒരു മാധ്യമസ്ഥാപനം പ്രസിദ്ധീകരിക്കുന്ന വസ്തുതയോ, അതിന്റെ രീതിയെയോ അംഗീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ല മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഒരാളുടെ അര്‍പ്പണബോധം അളക്കുന്നത്. ഇവിടെ പ്രഥമ പരിഗണന നല്‍കേണ്ടത് ജനാധിപത്യസമൂഹത്തില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്യത്തിനാണ്. അക്കൂട്ടത്തില്‍ എതെങ്കിലും സര്‍ക്കാര്‍ രഹസ്യമാക്കി സൂക്ഷിക്കാനാഗ്രഹിക്കുന്ന രേഖകള്‍ പ്രസിദ്ധീകരിക്കുന്നതും ഉള്‍പ്പെടും.

ഒരു പ്രത്യേക സ്ഥാപനത്തിനെതിരെയുള്ള കടന്നുകയറ്റങ്ങളെ ഭരണകൂടം ന്യായീകരിക്കുമ്പോള്‍ അധികാരങ്ങളെ പോലും പിടിച്ചുകുലുക്കുന്ന രഹസ്യങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യത്തെ തകര്‍ക്കുന്നതിന്റെ സൂചനയായി ഇതിനെ കാണേണ്ടതുണ്ട്.

ഈ കത്തിലൂടെ വിക്കിലീക്ക്‌സ് എന്ന മാധ്യമ സ്ഥാപനത്തിന് ഞങ്ങളുടെ പിന്തുണ വ്യക്തമാക്കുന്നതിനോടൊപ്പം ഈ സ്ഥാപനത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമായി കണ്ട് ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.


ഡാനിയല്‍ എല്‍സ്ബര്‍ഗ്
നോം ചോംസ്‌കി
ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ്
ബാര്‍ബെറ ഹെന്‍ റിച്ച്
അരുന്ധതി റോയി
മീഡിയ ബെന്‍ഞ്ചമിന്‍
ടോം മോറല്ലോ
ജോണ്‍ നിക്കോളാസ്
ക്രൈഗ് ബ്രൗണ്‍
ഗ്ലെന്‍ ഫോര്‍ഡ്
ഡീഡീ ഹാല്ലെക്ക്
നോര്‍മന്‍ സോളമൊന്‍
ടോം ഹൈഡന്‍
ഫാത്തിമ ബൂട്ടോ
വിഗോ മോര്‍ട്‌സെന്‍
ഡോണ്‍ റോജാസ്
റോബേര്‍ട്ട് മക്‌ചെസ്‌നി
എഡ്വേഡ് എസ് ഹെര്‍മന്‍
ഗ്രഗ് റജീരിയോ
സാം ഹുസ്സെനി
ജെഫ് കൊഹന്‍
ജിയോള്‍ ബ്ലെഫസ്
മായ ഷെന്‍വര്‍
തോം ഹാര്‍ട്മാന്‍
ബെന്‍ ഹ്രന്‍ റിച്ച്
റോബിന്‍ അന്‍ഡേഴസണ്‍
അന്തോണി അര്‍മൂവ്
റോബേര്‍ട്ട് നെയ്മാന്‍
ഡാന്‍ ഗില്‍മോര്‍
മൈക്കല്‍ ആല്‍ബേര്‍ട്ട്
കൈറ്റ് മുര്‍ഫി
മൈക്കലേഞ്ചലോ സിഗ്‌നോറില്‍
ലിസ ലിന്‍ഞ്ച്
റോറി ഒകൊണ്ണോര്‍
ആറോന്‍ സ്വാര്‍ട്‌സ്
പെടര്‍ റോത്ബര്‍ഗ്
ഡഗ് ഹെന്‍വുഡ്
ബാറി ക്രിമിനാസ്
ബില്‍ ഫല്‍ചര്‍
ബോബ്ഹാരിസ്
ജോനാതന്‍ ഷ്വാര്‍ട്‌സ്
അലക്‌സ് കൈന്‍
സൂസന്‍ ഒഹൈനന്‍
ജെം മക് ക്ലെല്ലന്റ്
ആല്‍ഫ്രഡോ ലോപസ്
അന്റോണിയ സെര്‍ബിസിയാസ്
മാര്‍ക് ക്രിസ്പിന്‍ മില്ലര്‍
ജൊനാതന്‍ ടാസിനി
ആന്റണി ലിയോവെന്‍സ്റ്റിന്‍