എഡിറ്റര്‍
എഡിറ്റര്‍
ഇടുക്കി സീറ്റിനുള്ള വാദം അവസാനിപ്പിച്ചു: പി.ജെ ജോസഫ്
എഡിറ്റര്‍
Saturday 15th March 2014 9:50am

pj-joseph

തൊടുപുഴ: ഇടുക്കി സീറ്റിനായുളള അവകാശ വാദം അവസാനിപ്പിച്ചെന്ന് മന്ത്രി പി.ജെ ജോസഫ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇടുക്കി മണ്ഡലം സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോസഫ്.

തൊടുപുഴയിലെ പി.ജെ ജോസഫിന്റെ വസതിയില്‍ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ഡീന്‍ കുര്യാക്കോസിന്റെ വിജയത്തിനായി ഇടുക്കിയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുന്‍ പന്തിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതുവരെ സീറ്റിനുവേണ്ടി പാര്‍ട്ടി ശ്രമിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ പാര്‍ട്ടി ഈ ആവശ്യം പിന്‍വലിച്ചു. ഇപ്പോള്‍ ഈ പ്രശ്‌നത്തിന് പ്രസക്തിയില്ലാതായിരിക്കുകയാണെന്നും ജോസഫ് പറഞ്ഞു.

എന്നാല്‍, പി.ജെ ജോസഫ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നതിനാല്‍ തനിക്ക് വന്‍ വിജയ പ്രതീക്ഷയുണ്ടെന്ന് ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിനെ ഏറ്റവും കൂടുതല്‍ വെട്ടിലാക്കിയത് ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ ജോസഫും മാണിയുമായിരുന്നു.

ഇടുക്കി വിട്ടുനല്‍കില്ലെന്ന വാശിയില്‍ കേരളാ കോണ്‍ഗ്രസ് (എം) നിലയുറപ്പിച്ചതോടെ കോണ്‍ഗ്രസ് വെട്ടിലായി. ഒടുവില്‍ ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ വിട്ടു വീഴ്ച്ചവേണമെന്ന് ഹൈക്കമാന്റ് നേരിട്ട് മാണിയെ അറിയിക്കുകയായിരുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ രാജിയടക്കമുള്ള ഭീഷണി മുഴക്കിക്കൊണ്ട് മാണി വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ആര്‍.എസ്.പിയുടെ യു.ഡി.എഫ് പ്രവേശനം കോണ്‍ഗ്രസിനെ മാണി വിഭാഗത്തില്‍നിന്നുള്ള സമ്മര്‍ദത്തില്‍നിന്നും കരകയറ്റിയിരുന്നു.

Advertisement