എഡിറ്റര്‍
എഡിറ്റര്‍
‘ജയിക്കാനായി എ.കെ 47 നിര്‍ബന്ധം’ ഗവാസ്‌കറിന് തമാശരൂപേണ മറുപടി നല്‍കി ധോണി
എഡിറ്റര്‍
Tuesday 7th January 2014 3:40pm

dhoni0

കൊല്‍ക്കത്ത: സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഇന്ത്യന്‍ ടീമിന്റെ പരാജയകാരണം വിജയിക്കാനുള്ള താല്‍പര്യക്കുറവുകൊണ്ടാണെന്ന മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌ക്കറിന്റെ ആരോപണത്തിന് തമാശയില്‍ മറുപടി ഒതുക്കി ക്യാപ്റ്റന്‍ ##ധോണി.

ജയിക്കാനുള്ള ആവേശത്തിനായി ടീം ഇനി ഗ്രനേഡ് ലോഞ്ചറുള്ള എ.കെ 47 തോക്കുമായി നടക്കേണ്ടി വരുമെന്നാണ് ധോണി പ്രതികരിച്ചത്.

2015ല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലുമായി നടക്കുന്ന ലോകകപ്പിനായി തയ്യാറെടുക്കുന്ന ഇന്ത്യക്ക്് കഴിഞ്ഞ ഒരു വര്‍ഷമായി സമ്മിശ്ര ഫലങ്ങളാണ് ഉള്ളത്.

ഇംഗ്ലണ്ടില്‍ നടന്ന ഐ.സി.സി ചാമ്പ്യന്‍ ട്രോഫി കീരീടം സ്വന്തമാക്കിയെങ്കിലും സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ടീം പരാജയപ്പെടുകയായിരുന്നു.

ക്രിക്കറ്റില്‍ തനിക്ക് ഒരു സല്‍പേരുണ്ടന്നതിനാല്‍ ഭാഗ്യവാനാണെന്നും തന്റെ ശരീരം നിലവില്‍ നല്ല ഫോമിലാണെന്നും ഭാവിയില്‍ അറിയില്ലെന്നും 2012ല്‍ ഒരു ക്യാപ്റ്റന്‍ പദവി ഒഴിയുമെന്ന പ്രസ്ഥാവന നടത്തിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു.

‘സൗത്ത് ആഫ്രിക്കയില്‍ മോശം ഫോം ആയിരുന്നില്ല. ടീമില്‍ കുറേ നല്ല കളിക്കാരുണ്ടെന്ന് തിരിച്ചറിയാന്‍ അത് ഫലം ചെയ്തു’. ധോണി കൂട്ടിച്ചേര്‍ത്തു.

ഉപഭുഖണ്ഡത്തിനുപുറത്തുള്ള കളികള്‍ക്ക് ഇന്ത്യന്‍ ടീം ദീര്‍ഘകാലമായി അപര്യാപ്തമാണെന്ന് പരാജയത്തിനുശേഷം വിലയിരുത്തപ്പെട്ടിരുന്നു.

Advertisement