എഡിറ്റര്‍
എഡിറ്റര്‍
പിഴവുകള്‍ ഏറെ സംഭവിച്ചു: സ്റ്റുവാര്‍ട്ട്
എഡിറ്റര്‍
Tuesday 25th September 2012 3:43pm

കൊളംബോ: ഇന്ത്യന്‍ ടീമിനെതിരായ ട്വന്റി-20 മത്സരത്തില്‍ തങ്ങള്‍ക്ക് പിഴവുകള്‍ ഏറെ സംഭവിച്ചിട്ടുണ്ടെന്ന് ഇംഗ്ലണ്ട് സ്‌കിപ്പര്‍ സ്റ്റുവാര്‍ട്ട് ബ്രോഡ്. മത്സരം കൈപ്പിടിയിലൊതുക്കാമെന്ന ധാരണയാണ് തോല്‍വിയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കളിയില്‍ തുടക്കം തന്നെ പിഴച്ചു. ഇന്ത്യന്‍ ടീമിന്റെ ആധിപത്യപരമായ പ്രകടനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഞ്ങ്ങള്‍ക്ക് കഴിഞ്ഞില്ല. തോല്‍വിയില്‍ നിന്നും ഏറെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. അത് തിരുത്തി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്.

Ads By Google

ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യയെ 150 റണ്‍സിനുള്ളില്‍ ഒതുക്കാന്‍ കഴിഞ്ഞില്ല. 170 റണ്‍സെന്ന അവരുടെ സ്‌കോറിനെ മറികടക്കുകയെന്നത് തന്നെ വെല്ലുവിളിയായിരുന്നു. വിക്കറ്റുകള്‍ തുടക്കത്തിലേ നഷ്ടമായതും വിജയസാധ്യത കുറച്ചു.

എന്നാല്‍ ഇത് കളിയുടെ അവസാനമായി കരുതുന്നില്ല. ഇന്ത്യയോട് തോറ്റെന്ന് കരുതി മത്സരത്തിലുടനീളം അത് നിഴലിക്കുമെന്ന് കരുതുന്നില്ല. ഇനിയുള്ള ടീമിന്റെ പ്രകടനം വിലയിരുത്തപ്പെടേണ്ടത് തന്നെയായിരിക്കും-സ്റ്റുവാര്‍ട്ട്.

ഹര്‍ഭജന്‍ സിങ്ങിന്റെ പ്രകടനം വളരെ മികച്ചതായിരുന്നെന്നും അദ്ദേഹത്തിന്റെ ബൗളിങ്ങ് ലെംഗ്ത്തിന് മുന്നില്‍ തങ്ങളുടെ ബാറ്റ്‌സ്മാന്‍മാര്‍ കുറച്ചൊന്നുമല്ല പതറിയതെന്നും സ്റ്റുവാര്‍ട്ട് തുറന്ന് സമ്മതിച്ചു.

Advertisement