എഡിറ്റര്‍
എഡിറ്റര്‍
‘ഞാന്‍ നടപ്പിലാക്കുന്നത് നിങ്ങളുടെ സ്വപ്നം’; ട്വിറ്ററില്‍ മോദിയെ ടാഗ് ചെയ്ത് ട്രോളി അഖിലേഷ് യാദവ്
എഡിറ്റര്‍
Friday 24th February 2017 6:30pm

 

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്കടുക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ ട്രോളി യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്ത കാര്യം പറഞ്ഞാണ് മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും മോദിയെയും അഖിലേഷ് ട്വിറ്ററില്‍ ടാഗ് ചെയ്തത്.


Also read പിങ്ക് പൊലീസിന്റെ് സദാചാര പൊലീസ് ഫേസ്ബുക്ക് ലൈവ് ചെയ്ത ആതിരയും വിഷ്ണുവും വിവാഹിതരായി 


ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും നരേന്ദ്ര മോദിയെയും ടാഗ് ചെയ്ത് കൊണ്ട് ‘ഉത്തര്‍ പ്രദേശില്‍ ഉന്നത വിദ്യാര്‍ത്ഥികള്‍ക്ക് പതിനെട്ട് ലക്ഷം ലാപ്‌ടോപ്പുകള്‍ വിതരണം ചെയത് കഴിഞ്ഞു. നിങ്ങളുടെ സ്വപ്നം യാഥാര്‍ത്ത്യമാക്കുകയാണെ’ന്നായിരുന്നു അഖിലേഷിന്റെ ട്വീറ്റ്.

നേരത്തേ ഫാസിയാബാദില്‍ സമാജ്‌വാദിയുടെ തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധനചെയ്യുമ്പോഴും മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു അഖിലേഷ് നടത്തിയത്. മോദിയുടെ ‘റംസാന്‍-ദീപാവലി’ പരാമര്‍ശത്തെയും അഖിലേഷ് വിമര്‍ശിച്ചിരുന്നു. തങ്ങളുടെ സര്‍ക്കാര്‍ ദീപാവലിയെന്നോ റംസാന്‍ എന്നോ വേര്‍തിരിവ് കാണിക്കാറില്ലെന്നായിരുന്നു അഖിലേഷ് പറഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച യു.പിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വൈദ്യുതി റംസാനു നല്‍കുന്നുണ്ടെങ്കില്‍ ദീപാവലിക്കും നല്‍കണമെന്നായിരുന്നു മോദി പറഞ്ഞിരുന്നത്.

ലാപ്ടോപ് വിതരണത്തില്‍ മതവും രാഷ്ട്രീയവും നോക്കിയാണ് വിദ്യാര്‍ത്ഥികളെ അഖിലേഷ് യാദവ് തെരഞ്ഞെടുക്കുന്നതെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിമര്‍ശനമുന്നയിച്ചതിനു പിന്നാലെയാണ് മോദിയെ ടാഗ് ചെയ്തു കൊണ്ട് അഖിലേഷ് രംഗത്തെത്തിയതെന്ന പ്രത്യേകതയും ട്വീറ്റിനുണ്ട്.

Advertisement