തിരുവന്തപുരം: പ്രതിപകക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സംസ്ഥാന സമിതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷത്തിന്റെ വര്‍ത്തമാനം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.എസ് പരസ്യമായി മാപ്പ് പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.  പൂര്‍വകാല ചരിത്രം പരിഗണിച്ച് അദ്ദേഹത്തിന് ചില പ്രത്യേക പരിഗണനകളുണ്ട്. അത്‌കൊണ്ടാണ് വി.എസ്സിനെ തിരുത്താന്‍ പാര്‍ട്ടി ശ്രമിക്കുന്നത്.  എല്ലാവര്‍ക്കും ഈ പരിഗണന ലഭിക്കണമെന്നില്ല. കോടിയേരി പറയുന്നു.

Ads By Google

തന്റൈ കൂടംകുളം യാത്ര തെറ്റായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നേരത്തേ അറിയിച്ചിരുന്നു. സംസ്ഥാന സമിതിയിലാണ് വി.എസ് തന്റെ കൂടംകുളം യാത്ര തെറ്റായിപ്പോയെന്ന് അറിയിച്ചത്. കൂടംകുളം വിഷയത്തില്‍ പാര്‍ട്ടിക്ക് എതിരായ നിലപാട് തനിക്കുണ്ടായിരുന്നെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കരുതായിരുന്നെന്നും വി.എസ് പറഞ്ഞിരുന്നു. ഇത് കൂടാതെ ടി.പിയുടെ വീട് സന്ദര്‍ശിച്ചതും പിണറായി വിജയനെ ഡാങ്കേയോട് ഉപമിച്ചതിനും വി.എസ് മാപ്പ് ചോദിച്ചിരുന്നു.