എഡിറ്റര്‍
എഡിറ്റര്‍
ജാതി സംവരണം വേണ്ടെന്ന് മുലായമിന്റെ മരുമകള്‍
എഡിറ്റര്‍
Tuesday 7th February 2017 5:40pm

aparna


മുലായം സിങ്ങിന്റെ ഇളയ മകനായ പ്രതീക് യാദവിന്റെ ഭാര്യയായ അപര്‍ണ യാദവ് ലക്‌നൗ കാന്റ് മണ്ഡലത്തില്‍ നിന്നും ആദ്യമായാണ് തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങുന്നത്.


ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംവരണ വിരുദ്ധ പ്രസ്താവനയുമായി എസ്.പി സ്ഥാനാര്‍ത്ഥിയും മുലായം സിങ്ങിന്റെ മരുമകളുമായ അപര്‍ണ യാദവ്. യാദവ (ഒ.ബി.സി) വിഭാഗക്കാരിയായ താന്‍ സംവരണം ആവശ്യപ്പെടില്ലെന്നായിരുന്നു അപര്‍ണ യാദവിന്റെ പരാമര്‍ശം.

‘ ഞങ്ങളുടേത് സമ്പന്നമായ കുടുംബമാണ്, പിന്നെ എന്തിനാണ് ജാതിയുടെ പേരില്‍ സംവരണം ആവശ്യപ്പെടുന്നത്’ അപര്‍ണ യാദവ് പറഞ്ഞു. ഒരു വാര്‍ത്ത വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിനിടെയാണ്  പരാമര്‍ശം.

മുലായം സിങ്ങിന്റെ ഇളയ മകനായ പ്രതീക് യാദവിന്റെ ഭാര്യയായ അപര്‍ണ യാദവ് ലക്‌നൗ കാന്റ് മണ്ഡലത്തില്‍ നിന്നും ആദ്യമായാണ് തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങുന്നത്.

aparna-yadav

യു.പിയിലെ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷയായിരുന്ന റീത്ത ബഹുഗുണ ജോഷിക്കെതിരെയാണ് മണ്ഡലത്തില്‍ അപര്‍ണ മത്സരത്തിനിറങ്ങുന്നത്. 2012ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ച റീത്ത ബഹുഗുണ ജോഷി അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

അതേ സമയം അപര്‍ണ പ്രസ്താവനയില്‍ എസ്.പിയെ ആക്രമിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.


Read more: ചേരി നിവാസികളായ 350 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റുകള്‍ കൈമാറി ആം ആദ്മി സര്‍ക്കാര്‍: ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്‌നമെന്ന് നിവാസികള്‍


 

Advertisement