എഡിറ്റര്‍
എഡിറ്റര്‍
ഞങ്ങള്‍ മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല; ഞങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നുമില്ല; അല്‍ ജസീറയ്‌ക്കെതിരായ നടപടിയില്‍ നയം വ്യക്തമാക്കി യു.എ.ഇ അംബാസിഡര്‍
എഡിറ്റര്‍
Wednesday 28th June 2017 5:05pm

 

അബുദാബി: ഖത്തറിനെതിരായ ഉപരോധ നടപടികള്‍ തുടരുമെന്ന് യു.എ.ഇ അംബാസിഡര്‍. അല്‍ ജസീറയ്‌ക്കെതിരായ നടപടികളും തുടരുമെന്നും മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുമെന്ന് തങ്ങളിതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും യു.എ.ഇ അംബാസിഡര്‍ ഒമര്‍ ഘോഭാഷ് വ്യക്തമാക്കി. ഖത്തറിനെതിരായ ഉപരോധത്തില്‍ അല്‍ ജസീറയ്‌ക്കെതിരായ നടപടിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവേയാണ് ഗാര്‍ഡിയനോട് യു.എ.ഇ അംബാസിഡര്‍ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നിലപാട് വ്യക്തമാക്കിയത്.


Also read ‘ഈ മുസ്ലീങ്ങളെ, സുന്നത്ത് ചെയ്തവരെ എല്ലാറ്റിനേം കൊല്ല്’ ജുനൈദ് കൊല്ലപ്പെടുമ്പോള്‍ ആ ട്രെയിനിലെ സഹയാത്രികര്‍ പറഞ്ഞത്


‘ഞങ്ങള്‍ മാധ്യമ സ്വാതന്ത്രം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല, ഞങ്ങള്‍ മാധ്യമ സ്വാതന്ത്രം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്നുമില്ല’ അദ്ദേഹം പറഞ്ഞു. സംസാരിക്കാനുള്ള സ്വാതന്ത്ര്യം എന്നത് വ്യത്യസ്തയിടങ്ങളില്‍ വ്യത്യസ്ത നിയന്ത്രണങ്ങളോട് നിലനില്‍ക്കുന്നതാണ്. തങ്ങള്‍ക്ക് പറയേണ്ടത് തങ്ങളുടെതായ പ്രത്യേക സന്ദര്‍ഭത്തില്‍ പറയേണ്ടതാണ്.

ആ പ്രത്യേക സന്ദര്‍ഭം സമാധാനത്തില്‍ നിന്നും അക്രമത്തിലേക്ക് തിരിയുന്നത് സംസാരങ്ങള്‍ കൊണ്ട് ഉണ്ടാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറിനെതിരെ കൂടുതല്‍ സാമ്പത്തിക ഉപരോധ നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് വ്യക്തമാക്കുന്നതിനിടെയാണ് അദ്ദേഹം മാധ്യമ സ്വാതന്ത്രത്തിനെതിരായ നിലപാടും വ്യക്തമാക്കിയത്.


Dont miss വിമാനത്തില്‍ യാത്ര ചെയ്യുന്ന മോദിയ്ക്ക് സൈക്കിളില്‍ ഓഫീസിലെത്തുന്ന ഡച്ച് പ്രധാനമന്ത്രി നല്‍കിയ സമ്മാനം


യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നു. തങ്ങള്‍ 13 നിബന്ധനകള്‍ ഖത്തറിനു മുമ്പില്‍വെച്ചിട്ടുണ്ടെന്നും അടുത്തയാഴ്ചയ്ക്കുമുമ്പ് അക്കാര്യം അംഗീകരിച്ചില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

മുസ്ലിം ബ്രദര്‍ഹുഡുമായുള്ള ബന്ധം അവസാനിപ്പിക്കുക, അല്‍ജസീറയുടെ സംപ്രേഷണം നിര്‍ത്തുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയ നിബന്ധനകളാണ് ഖത്തറിനുമുമ്പാകെ യു.എ.ഇ വെച്ചിരിക്കുന്നത്.

Advertisement