തൃശ്ശൂര്‍: കൊവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന സി.പി.ഐ.എം നിലപാടില്‍ മാറ്റമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വി.എസ് പറഞ്ഞു.

സര്‍വകക്ഷി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതല്ലാതെ മറ്റൊന്നും കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനിച്ചിട്ടില്ലെന്നും കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിയമം പാസാക്കിയിട്ടുള്ളതാണെന്നും വി.എസ് പറഞ്ഞു.

Ads By Google

വളപ്പട്ടണം പോലീസ് സ്‌റ്റേഷന്‍ സംഭവത്തെ കുറിച്ച് കെ.സുധാകരന്‍ കൊള്ളക്കാരനാണെന്നായിരുന്നു വി.എസ്സിന്റെ പ്രതികരണം. കൊള്ളമുതല്‍ പങ്കുവെക്കുന്നത് സംബന്ധിച്ച് കടല്‍ക്കൊള്ളക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന തര്‍ക്കമാണ് സംസ്ഥാന സര്‍ക്കാരില്‍ ഇപ്പോള്‍ നടക്കുന്നത്. സുധാകരനെ രക്ഷിക്കാന്‍ മന്ത്രിസഭയില്‍ പോലും ആളുണ്ടാവുമെന്നും വി.എസ് പറഞ്ഞു.