യോക്കോഹാമ: ബാഴ്‌സയെ തടയാന്‍ ഞങ്ങള്‍ക്ക് കഴിയില്ലായിരുന്നെന്ന് സാന്റോസിന്റെ പ്രതീക്ഷയായിരുന്ന കൗമാര താരം നെയ്മര്‍. ക്ലബ് ലോകക്കപ്പിലെ ഫൈനലില്‍ ബാഴ്‌സലോണയോട് തോറ്റ ശേഷം ഇ.എസ്.പി.എന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു നെയ്മര്‍.

വിജയിക്കാനായില്ലെങ്കിലും ലോകത്തെ മികച്ച രണ്ടാമത്തെ ടീമാകാന്‍ കഴിഞ്ഞത് ടീമിന് ലഭിച്ച വലിയ നേട്ടമാണെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

സാന്റോസിനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്. ഫുട്‌ബോള്‍ രാജാവ് ലയണല്‍ മെസ്സിയും കൗമാര തീപ്പൊരി നെയ്മറും തമ്മിലാകും ഫൈനലില്‍ പോരാട്ടം എന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. ആ രീതിയിലാണ് മത്സരത്തിന് വലിയ മാധ്യമ ശ്രദ്ധ ലഭിച്ചതും. എന്നാല്‍ മെസ്സി കളം നിറഞ്ഞപ്പോള്‍ നെയ്മര്‍ നിഴല്‍ മാത്രമായി ഒതുങ്ങിപ്പോവുകയായിരുന്നു.

അതേസമയം, ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബ് ചെല്‍സി ബ്രസീലിയന്‍ താരം നെയ്മറെ സ്വന്തമാക്കാന്‍ ശ്രമം നടത്തുന്നതായി വാര്‍ത്തകളുണ്ട്. ചെല്‍സിയുടെ മാനേജര്‍ ആന്ദ്രെ വില്ലാസ് ബോസ് തങ്ങളുടെ ലിസ്റ്റില്‍ നെയ്മറെ ഏറ്റവും പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തിയെന്നാണ് കേള്‍വി.

ക്ലബ് ലോക കിരീടം ബാഴ്‌സയ്ക്ക്; മെസ്സിക്ക് ഇരട്ട ഗോള്‍

Malayalam News
Kerala News in English