എഡിറ്റര്‍
എഡിറ്റര്‍
കശുമാങ്ങ പച്ചക്കറിയായും ഉപയോഗിക്കാം
എഡിറ്റര്‍
Saturday 18th August 2012 5:09pm


ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…


കിസാന്‍: ഡോ.സി.നിര്‍മ്മല, ഡോ.എം.ഗോവിന്ദന്‍

ചവര്‍പ്പ് അല്പം അരുചിയുണ്ടാക്കുമെങ്കിലും
ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ കശുമാങ്ങയുടെ
ഉപയോഗം ഏറെ സഹായകരമാണ്.

കേരളത്തിലെ ഒരു മുഖ്യ തോട്ടവിളയാണ് കശുമാവ്. കേരളത്തില്‍ 48972 ഹെക്ടര്‍ സ്ഥലത്ത് കശുമാവ്  കൃഷി ചെയ്യുന്നു. ഇതില്‍ നിന്ന് പ്രതിവര്‍ഷം 36450 ടണ്‍ കശുവണ്ടി ലഭിക്കുന്നുണ്ട്. ഇതോടൊപ്പം എട്ടിരട്ടിയോളം കശുമാങ്ങയും ലഭിക്കുന്നുണ്ട്. എന്നാല്‍ കശുമാങ്ങ ഏതാണ്ട് മുഴുവനും ഇന്ന് പാഴാക്കിക്കളയുകയാണ് ചെയ്യുന്നത്.

Ads By Google

കേരളത്തില്‍ പഴങ്ങളുടേയും പച്ചക്കറികളുടേയും ഉത്പാദനം കുറവായതിനാലും അവയുടെ വിപണി വില വളരെ കൂടുതല്‍ ആയതിനാലും പോഷക സുരക്ഷ ഉറപ്പാക്കാന്‍ ബദല്‍ മാര്‍ഗങ്ങളും ചിന്തിക്കേണ്ടതുണ്ട്.

ദൂരത്തുള്ള പോഷകസമ്പന്നമായ പഴമായ കശുമാങ്ങയും ചക്കയും നാം അവഗണിക്കുകയാണ് പതിവ്. ഇങ്ങനെ നാം പാഴാക്കിക്കളയുന്ന കശുമാങ്ങ വേണ്ടവിധം ഉപയോഗപ്പെടുത്തിയാല്‍ പുതിയതരം രുചിക്കൂട്ടുകളിലൂടെ ഉപയോഗം വര്‍ദ്ധിപ്പിക്കാനും പോഷകലഭ്യത ഉറപ്പാക്കാനും കഴിയും.

കശുമാങ്ങ ഒരു ഹൃദയ സംരക്ഷക ഫലമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ ജീവകം സി അടങ്ങിയിരിക്കുന്നു.

കശുമാങ്ങ ഒരു ഹൃദയ സംരക്ഷക ഫലമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ ജീവകം സി അടങ്ങിയിരിക്കുന്നു. കൂടാതെ ധാതുലവണങ്ങളും നിരോക്‌സീകാരികളും ഉണ്ട്. ഇതിനുപുറമെ ഇത് നല്ലൊരു ഔഷധം കൂടിയാണ്. രക്തത്തിലെ കൊളസ്‌ട്രോള്‍, ഗ്ലൂക്കോസ്, അമിതവണ്ണം എന്നിവയെ നിയന്ത്രിക്കാന്‍ ഉത്തമമാണ്. ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുവാനും രക്തപോഷണത്തിനും രക്തപ്രസാദം വര്‍ദ്ധിപ്പിക്കുവാനും വളരെ ഉത്തമമാണെന്നും സ്‌ത്രൈണ രോഗങ്ങള്‍ക്ക് വളരെ ഫലപ്രദമാണെന്നും ആയുര്‍വേദ ആചാര്യന്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

വീട്ടുപറമ്പില്‍ മൂന്നോ നാലോ കശുമാവുണ്ടെങ്കില്‍ രുചികരവും പോഷകഗുണമുള്ളതുമായ പലതരം വിഭവങ്ങള്‍ തയ്യാറാക്കാം. ഔഷധഗുണമുള്ള കശുമാങ്ങകള്‍ അടുക്കളമുറ്റത്താണെങ്കില്‍ അവയ്ക്ക് പച്ചക്കറിയുടെയും ഉപയോഗം ഉണ്ട് എന്ന് പലര്‍ക്കും അറിയില്ല.

കശുമാങ്ങ ചവര്‍പ്പുമാറ്റാന്‍

പച്ച കശുമാങ്ങ പറിച്ചെടുത്ത് ഞെട്ട് മാറ്റി പിളര്‍ന്ന് കഞ്ഞിവെള്ളത്തില്‍ മുക്കിവെയ്ക്കുക. രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ കഷണങ്ങള്‍ കഴുകി കറികള്‍ ഉണ്ടാക്കാം.

നന്നായി മൂത്ത പച്ച കശുമാങ്ങ ഉപയോഗിച്ച് വിവിധതരം കറികള്‍ തയ്യാറാക്കാം. പത്ത് കശുമാങ്ങയുണ്ടെങ്കില്‍ ഒരു കുടുംബത്തിന് ആവശ്യമായ കറികള്‍ ഉണ്ടാക്കാം.
കശുമാങ്ങയുടെ ചവര്‍പ്പ് അല്പം അരുചിയുണ്ടാക്കുമെങ്കിലും ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ കശുമാങ്ങയുടെ ഉപയോഗം ഏറെ സഹായകരമാണ്.
കശുമാങ്ങ കൊണ്ട് സ്വാദിഷ്ടമായ മസാലക്കറി, പച്ചടി, അവിയല്‍, മെഴുക്കുപുരട്ടി എന്നിവയ്ക്കുപുറമെ  രുചികരമായ പ്രഥമനും തയ്യാറാക്കാം.
ഈ വിഭവങ്ങള്‍ തയ്യാറാക്കാനുള്ള പരിശീലനം പടന്നക്കാട് കാര്‍ഷികകോളേജില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: അസോസിയേറ്റ് ഡീന്‍, കാര്‍ഷികോളേജ്, പടന്നക്കാട്, ഫോണ്‍ : 04672280616

കടപ്പാട്: കേരള കര്‍ഷകന്‍, 2011 ജൂണ്‍ ലക്കം

കിസാനിലെ മറ്റ് അദ്ധ്യായങ്ങള്‍ വായിക്കൂ..

 

 

Advertisement