കിസാന്‍: ഡോ.സി.നിര്‍മ്മല, ഡോ.എം.ഗോവിന്ദന്‍

ചവര്‍പ്പ് അല്പം അരുചിയുണ്ടാക്കുമെങ്കിലും
ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ കശുമാങ്ങയുടെ
ഉപയോഗം ഏറെ സഹായകരമാണ്.

നന്നായി മൂത്ത പച്ച കശുമാങ്ങ ഉപയോഗിച്ച് വിവിധതരം വിഭവങ്ങള്‍ തയ്യാറാക്കാം. പത്ത് കശുമാങ്ങയുണ്ടെങ്കില്‍ ഒരു കുടുംബത്തിന് ആവശ്യമായ കറികള്‍ ഉണ്ടാക്കാം.

Ads By Google

കശുമാങ്ങയുടെ ചവര്‍പ്പ് അല്പം അരുചിയുണ്ടാക്കുമെങ്കിലും ജീവിതശൈലി രോഗങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ കശുമാങ്ങയുടെ ഉപയോഗം ഏറെ സഹായകരമാണ്.
കശുമാങ്ങ കൊണ്ട് സ്വാദിഷ്ടമായ മസാലക്കറി, പച്ചടി, അവിയല്‍, മെഴുക്കുപുരട്ടി എന്നിവയ്ക്കുപുറമെ  രുചികരമായ പ്രഥമനും തയ്യാറാക്കാം.
ഈ വിഭവങ്ങള്‍ തയ്യാറാക്കാനുള്ള പരിശീലനം പടന്നക്കാട് കാര്‍ഷികകോളേജില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: അസോസിയേറ്റ് ഡീന്‍, കാര്‍ഷികോളേജ്, പടന്നക്കാട്

ഫോണ്‍ : 04672280616

കശുമാങ്ങപായസം


ചേരുവകള്‍    അളവ്
കശുമാങ്ങ    500 ഗ്രാം
തേങ്ങാപാല്‍    4 ഗ്ലാസ്
ചൗവ്വരി    30 ഗ്രാം
ശര്‍ക്കര    400 ഗ്രാം
പഞ്ചസാര    200 ഗ്രാം
നെയ്യ്        50 ഗ്രാം
ഏലക്ക    3 എണ്ണം
കശുവണ്ടി    25 ഗ്രാം
ഉണക്കമുന്തിരി     25 ഗ്രാം
തേങ്ങാകൊത്ത്    20 ഗ്രാം

പാചകവിധി
1. കശുമാങ്ങ അരച്ചെടുക്കുക.
2. ശര്‍ക്കര അലിയിച്ച് അരിച്ചെടുക്കുക.
3. ചൗവ്വരി വേവിച്ചെടുക്കുക.
4. ശര്‍ക്കര പാനിയില്‍ കശുമാങ്ങയും ചൗവ്വരിയും ഏലക്കയുമിട്ട് തിളപ്പിക്കുക.
5. തേങ്ങാപ്പാല്‍ ഒഴിക്കുക
6. പായസം കുറുകി വരുമ്പോള്‍ ബാക്കി ചേരുവകള്‍ നെയ്യില്‍ വറുത്ത് ചേര്‍ക്കുക.
7. ചൂടുപോകാതെ ഉപയോഗിക്കുക.
8. പഞ്ചസാര ആവശ്യമെങ്കില്‍ ചേര്‍ക്കുക.

കശുമാങ്ങ അവിയല്‍ കഴിക്കാന്‍ അടുത്ത പേജ് സന്ദര്‍ശിക്കുക