എഡിറ്റര്‍
എഡിറ്റര്‍
ഇംഗ്ലണ്ട് ടീമിനെ ഭയക്കുന്നില്ല: ധോണി
എഡിറ്റര്‍
Sunday 23rd September 2012 2:28pm

ട്വന്റി-20 ലോകകപ്പില്‍ നാലാംഗ്രൂപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം ഇന്ന് നടക്കാനിരിക്കെ അഫ്ഗാനിസ്ഥാനെതിരെ നേരിയ ജയം മാത്രം നേടിയ ഇന്ത്യയ്ക്ക് ആത്മവിശ്വാസം തെല്ലും കുറവില്ലെന്നാണ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി പറയുന്നത്.

‘സൂപ്പര്‍ ലീഗില്‍ കയറുകയെന്നതായിരുന്നു പ്രാഥമികലക്ഷ്യം. അത് നടന്നു. ഇനി സൂപ്പര്‍ലീഗിലെ മികച്ച പ്രകടനം ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്.  ശരിയായ താളത്തിലാണ് ടീമിപ്പോഴുള്ളത്.

Ads By Google

അഞ്ചു ബൗളര്‍മാരെ കളിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്നുണ്ട്. എന്നാല്‍ നാല് ഫുള്‍ടൈം ബൗളര്‍മാരും ഒരു പാര്‍ട് ടൈമറുമെന്നതാണ് ഇഷ്ടപ്പെടുന്ന രീതി.

സഹീര്‍ഖാന്‍ മികച്ച ഫോമില്‍ തന്നെയാണ്. ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങ്ങില്‍ സച്ചിനുള്ള പ്രാധാന്യം ബോളിങ്ങില്‍ സഹീര്‍ഖാനുണ്ട്. ഏതെങ്കിലും മത്സരങ്ങളില്‍ ഫോമിലല്ലാതിരുന്നെന്നതിനാല്‍ സഹീറിനെ പുറത്തിരുത്തേണ്ട കാര്യമില്ല.

സഹീര്‍ ഫോമിലല്ലെന്ന വാദത്തില്‍ കഴമ്പില്ല. മറ്റ് ടീമുകള്‍ എന്ത് ചെയ്യുന്നുവെന്നതല്ല, സ്വന്തം പോരായ്മകള്‍ മനസ്സിലാക്കി അതില്ലാതാക്കുന്നതിലാണ് ഇന്ത്യന്‍ ടീം ശ്രമിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെ മികച്ച തുടക്കം തന്നെയായിരിക്കും ഇന്ത്യന്‍ ടീമിന്റേത്. ഇംഗ്ലണ്ട് ടീമിനെ ഞങ്ങള്‍ ഭയക്കുന്നില്ല. അവരേക്കാള്‍ നന്നായി കളിക്കാമെന്ന ആത്മവിശ്വാസമുണ്ട്’- ധോണി പറഞ്ഞു.

Advertisement