എഡിറ്റര്‍
എഡിറ്റര്‍
ഏതുമത്സരങ്ങളും നേരിടാന്‍ ഞങ്ങള്‍ തയ്യാര്‍: ധോണി
എഡിറ്റര്‍
Saturday 18th August 2012 2:57pm

മുംബൈ: മത്സരങ്ങളെ അഭിമുഖീകരിക്കാന്‍ ഇന്ത്യന്‍ ടീം തയ്യാറാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ടീമംഗങ്ങള്‍ എല്ലാം മത്സരത്തിന് തയ്യാറായിക്കഴിഞ്ഞു. ഇനിയുള്ള നാളുകള്‍ പരിശീലനത്തിനും മത്സരത്തിനും മാത്രമായി മാറ്റിവെയ്ക്കാനുള്ളതാണെന്നും ധോണി പറഞ്ഞു.

Ads By Google

ഐ.പി.എല്ലിനുശേഷം ലഭിച്ച ഒന്നരമാസത്തെ വിശ്രമം ടീമിന് ഗുണം ചെയ്തിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിനപരമ്പരയ്ക്കിടയിലും ആവശ്യമായ വിശ്രമം ലഭിച്ചു. എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്നാണ് കരുതുന്നതെന്നും ധോണി പറഞ്ഞു.

ന്യൂസിലന്റിനെതിരെ നടക്കുന്ന  രണ്ട്‌ ടെസ്റ്റ്   മത്സരങ്ങളാണ് ഇന്ത്യ ആദ്യം നേരിടുന്നത്. അതിനുശേഷം ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പുമുണ്ട്. കീവീസിനെതിരെ 23 ന് ആരംഭിക്കുന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ഹൈദരാബാദിലാണ്. രണ്ടാം ടെസ്റ്റ് ബാംഗ്ലൂരിലും. വിശാഖപട്ടണത്തും ചെന്നൈയിലും രണ്ടു ട്വന്റി-20 കൂടി ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്.

ശ്രീലങ്കയില്‍ അടുത്ത മാസം 18 മുതല്‍ ഒക്‌ടോബര്‍ ഏഴുവരെയാണ് ട്വന്റി-20 ലോകകപ്പ്.

Advertisement