Categories

‘ഞങ്ങള്‍ സാധാരണക്കാര്‍’

saif-kareena

മുംബൈ: സിനിമയുടെ ഗ്ലാമറും കൊണ്ട് നടക്കാന്‍ തനിക്കും ഭര്‍ത്താവിനും നേരമില്ലെന്ന് ബോളിവുഡ് ബ്യൂട്ടി കരീന കപൂര്‍.

സിനിമയുടെ മായികലോകത്ത് ജീവിക്കാന്‍ എളുപ്പമാണ്. എന്നാല്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ട് ജീവിക്കാനാണ് ബുദ്ധിമുട്ട്- കരീന പറയുന്നു.

സെയ്ഫ് ഇപ്പോഴും അയാളുടെ ടീച്ചേഴ്‌സിനെ വിളിക്കാറുണ്ട്. സിനിമാ മേഖലയിലെ പാര്‍ട്ടികളും ആഘോഷങ്ങളും മാത്രമല്ല ജീവിതം. സാധാരണക്കാരേയും പരിഗണിക്കേണ്ടതുണ്ട്.

വിജയത്തിന് പിറകേ പായുന്ന സ്വഭാവം തനിക്കില്ല. ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത പുലര്‍ത്തണം. സിനിമയില്‍ എപ്പോഴും മത്സരങ്ങളാണ്.

എന്നാല്‍ തിരക്ക് പിടിച്ച ആ ജീവിതത്തിനപ്പുറം തികച്ചും സ്വകാര്യമായ ഒരു ജീവിതവും തനിക്കുണ്ട്- കരീന കൂട്ടിച്ചേര്‍ത്തു.

Tagged with: |