കൊല്‍ക്കത്ത : മമതാ ബാനര്‍ജിയെ ചോദ്യം ചെയ്തതിന്റെ പേരില്‍ മാവോയിസ്‌റ്റെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ശിലാദിത്യ ചൗധരിക്ക് വേണ്ടി കുടുംബാംഗങ്ങള്‍ രംഗത്ത്.

Ads By Google

ശിലാദിത്യ നിരപരാധിയാണെന്നും അദ്ദേഹത്തെ വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ടാണ് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ശിലാദിത്യയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

Subscribe Us:

വെസ്റ്റ് ബംഗാളിലെ വെസ്റ്റ്മിഡ്‌നാപുര്‍ ജില്ലയിലെ ബെല്‍പാഹരിയില്‍ ബുധനാഴ്ച നടന്ന പൊതുസമ്മേളനത്തിലായിരുന്നു സംഭവം. 
പൊതുവേദിയിലിരിക്കുന്ന മമതയോട്‌ ‘കഷകര്‍ക്കുവേണ്ടി നിങ്ങളെന്താണ് ചെയ്യുന്നത്? കടുത്ത ദാരിദ്ര്യംമൂലം കര്‍ഷകര്‍ മരിക്കുകയാണ്. പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം പോരാ’ എന്ന ശിലാദിത്യയുടെ ചോദ്യമാണ് മമതയെ ചൊടിപ്പിച്ചത്.

ചോദ്യത്തില്‍ പ്രകോപിതയായ മമത ഇയാള്‍ മാവോവാദിയാണെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
14 ദിവസത്തേക്ക് ശിലാദിത്യയെ ബംഗാള്‍ പോലീസ് റിമാന്റ് ചെയ്തിരിക്കുകയാണ്.