എഡിറ്റര്‍
എഡിറ്റര്‍
സമരം യൂസുഫലിക്കെതിരെയല്ല, പദ്ധതിക്കെതിരെ; എം.എം ലോറന്‍സ്
എഡിറ്റര്‍
Tuesday 4th June 2013 4:44pm

m.m lorence

കൊച്ചി: ബൊള്‍ഗാട്ടി പദ്ധതിയില്‍ പോര്‍ട്ട് ട്രസ്റ്റിനെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സ്. പദ്ധതിക്കെതിരെ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുമെന്നും ലോറന്‍സ് പറഞ്ഞു.
Ads By Google

ബോള്‍ഗാട്ടി വിഷയത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടാണ്. എന്നാല്‍ വിഷയത്തില്‍ സി.ഐ.ടി.യുവിന്റേത് വ്യത്യസ്ത നിലപാടാണ്.
ഒരേ വിഷയത്തില്‍ പാര്‍ട്ടിക്കും യൂണിയനും രണ്ട് നിലപാട് ഉണ്ടാകാം. എം.എ യൂസുഫലിക്കെതിരെയല്ല സമരമെന്നും ലോറന്‍സ് പറഞ്ഞു. സി.ഐ.ടി.യുവിന് കീഴില്‍ വരുന്നതാണ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്.

തെറ്റൊന്നും ചെയ്തിട്ടില്ലെന്ന വിശ്വാസം യൂസഫലിക്കുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ബോള്‍ഗാട്ടി പദ്ധതി ഉപേക്ഷിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബോള്‍ഗാട്ടി പദ്ധതികളില്‍ നിന്ന് എം.എ യൂസഫലി പിന്‍മാറേണ്ടതില്ലെന്നും അദ്ദേഹത്തെ എതിര്‍ക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ യൂസഫലി ക്കെതിരേയോ, ലുലു ഗ്രൂപ്പിനെതിരേയോ സമരം നടത്തില്ലെന്നും, യൂസുഫലി ഭൂമി കയ്യേറിയെന്ന് സി.പി.ഐ.എം പറഞ്ഞിട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

 

 

Advertisement