എഡിറ്റര്‍
എഡിറ്റര്‍
ന്യൂസിലന്റിനെതിരെ വിജയം ഉറപ്പ്: വിരാട് കോഹ്‌ലി
എഡിറ്റര്‍
Monday 3rd September 2012 2:42pm

ബാംഗ്ലൂര്‍: ന്യൂസിലന്റിനെതിരെ നടക്കുന്ന ടെസ്റ്റ് മാച്ചില്‍ ഇന്ത്യന്‍ ടീം വിജയം ഉറപ്പിച്ചുകഴിഞ്ഞെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലി. ഒന്നാം ഇന്നിങ്‌സ് കഴിഞ്ഞതോടെ തന്നെ ടീം ആത്മവിശ്വാസത്തിലാണെന്നും അടുത്ത ഇന്നിങ്‌സ് കൂടി ജയിച്ച് വിജയം കൈപ്പിടിയിലൊതുക്കുമെന്നും കോഹ്‌ലി പറഞ്ഞു.

Ads By Google

‘നമുക്ക് ഒരുപാട് സമയം ഗ്രൗണ്ടില്‍ ലഭിക്കുമ്പോള്‍ നമ്മള്‍ ലക്ഷ്യത്തെ കുറിച്ച് മറക്കും. അപ്പോള്‍ നമ്മള്‍ സാധാരണ രീതിയിലുള്ള ക്രിക്കറ്റാണ് കളിക്കുക. ലക്ഷ്യത്തെക്കുറിച്ച് അമിതബോധം ഇല്ലെങ്കില്‍ തന്നെ വിക്കറ്റ് അത്രപെട്ടന്നൊന്നും നഷ്ടപ്പെടില്ല. മൂന്നോ നാലോ സെഷനില്‍ ബാറ്റ് ചെയ്ത് കഴിയുമ്പോള്‍ തന്നെ നമുക്ക് നല്ല ആത്മവിശ്വാസം കൈവരും അതിന് ശേഷം അതേ ഓളത്തില്‍ ബാറ്റ് ചെയ്യാന്‍ കഴിയും.

ടെസ്റ്റ് മാച്ചില്‍ നൂറ് തികയ്ക്കുകയെന്ന് പറയുന്നത് നല്ല നേട്ടമാണ്. അഡ്‌ലെയ്ഡില്‍ വെച്ച് നടന്ന ടെസ്റ്റില്‍ ആദ്യമായി ഞാന്‍ സെഞ്ച്വറി അടിച്ചപ്പോള്‍ ഏറെ സന്തോഷം അനുഭവിച്ചിരുന്നു, അതേപോലെ തന്നെയാണ് ഇപ്പോള്‍ സെഞ്വറി നേടുമ്പോഴും. ഏകാഗ്രതയോടെയുള്ള കളിയിലൂടെ മാത്രമേ നൂറ് റണ്‍സിന് അപ്പുറത്ത് കടക്കാന്‍ സാധിക്കുകയുള്ളു’- കോഹ്‌ലി പറഞ്ഞു.

Advertisement