കടപ്പാട്: മനോരമ ന്യൂസ്

തലശ്ശേരി: ആക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാര്‍ഢ്യവുമായി വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകര്‍ സംസ്ഥാന ചലച്ചിത്രപുരസ്‌കാരദാന വേദിയുടെ കവാടത്തില്‍ ഒപ്പുശേഖരണം നടത്തി. ഒപ്പു ശേഖരണ ക്യാംപെയ്ന്‍ നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു.

സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവച്ചിതെന്നും ആക്രമണത്തിനു പിന്നിലുള്ളവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് നിലമ്പൂര്‍ ആയിഷ പറഞ്ഞു. നടിയ്ക്ക് പിന്തുണ നല്‍കുന്നതില്‍ പലരും വിമുഖത കാണിക്കുകയാണെന്നും നിലമ്പൂര്‍ ആയിഷ കൂട്ടിച്ചേര്‍ത്തു.


Also Read: എഴുത്തുകാരോട് മൃത്യുഞ്ജയ മന്ത്രം ഉരുവിടണമെന്നു പറയാന്‍ കേരളത്തില്‍ ആളുണ്ടായി എന്നത് ശ്രദ്ധിക്കേണ്ട വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


തലശ്ശേരിയിലെ വേദിയുടെ പ്രവേശന കവാടത്തിനു സമീപം കാന്‍വാസ് സ്ഥാപിച്ചാണ് ക്യാമ്പയിന്‍ നടത്തിയത്. നടി സജിത മഠത്തില്‍, സംവിധായിക വിധു വിന്‍സെന്റ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗും പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചു. ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നീതി ഉറപ്പാക്കുന്ന ജനകീയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ എന്ന ബോര്‍ഡും ഡബ്‌ള്യു.സി.സി സ്ഥാപിച്ചിരുന്നു.