എഡിറ്റര്‍
എഡിറ്റര്‍
വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്ത കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും വിഷയം കൈകാര്യം ചെയ്തില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വുമണ്‍ കളക്ടീവ്
എഡിറ്റര്‍
Tuesday 4th July 2017 5:12pm


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചില മാധ്യമ വാര്‍ത്തകള്‍ക്കെതിരെ വനിത താര സംഘടനയായ വുമണ്‍ കളക്ടീവ് ഇന്‍ സിനിമ. വാര്‍ത്തകള്‍ മാന്യതയുടെയും മര്യാദയുടെയും അതിര്‍ത്തികളില്‍ നിന്നുകൊണ്ട് വേണം അറിയിക്കാനെന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പറയുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയതായി ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു സംഘടനയുടെ പ്രതികരണം.

‘നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്വങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണ്’. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ വ്യക്തമാക്കുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവം അമ്മയില്‍ വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്യാന്‍ വനിത സംഘടനയ്ക്ക് സാധിച്ചില്ലെന്നും സംഘടന നോക്കു കുത്തിയാണെന്നും അമ്മയുടെ മുന്നില്‍ ശബ്ദമുയര്‍ത്താന്‍ ധൈര്യമില്ലെന്നും ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വിമര്‍ശിച്ചിരുന്നു. എന്നാല്‍ സംഘടനയുടെ പൊതുയോഗത്തിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ വുമണ്‍ കളക്ടീവ് ആവശ്യപ്പെട്ടിരുന്നുവെന്ന് നേരത്തെ അവര്‍ വെളിപ്പെടുത്തിയിരുന്നു. അമ്മയുടെ നിലപാടിനെതിരെ സംഘടനയില്‍ അംഗങ്ങളായ താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

” വായനക്കാരെ ത്രസിപ്പിച്ച് വാര്‍ത്ത കച്ചവടം ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ മാന്യതയോടെയും മര്യാദയോടെയും ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലാ എങ്കില്‍ അത്തരം റിപ്പോര്‍ട്ടുകള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരേ ഞങ്ങള്‍ക്ക് നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരും.” എന്നാണ് വനിത സിനിമ പ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്കിലെ പേജില്‍ പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Advertisement