ബാംഗ്ലൂര്‍: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും ക്രിസ് ഗെയ്‌ലുമായുള്ള ശീതസമരവുമായി ബന്ധപ്പെട്ട് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഗെയ്‌ലിന്റെ പിടിവാശിയാണ് അദ്ദേഹത്തെ ടീമിന് പുറത്തുകൊണ്ടെത്തിച്ചതെന്നും ഗെയ്‌ലുമായി ചര്‍ച്ച നടക്കുകയാണെന്നും വീന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

പാക്കിസ്ഥാനെതിരായ പരമ്പരക്കുള്ള വീന്‍ഡീസ് ടീമില്‍ ഗെയ്ല്‍ ഇടം നേടിയിരുന്നില്ല. എന്നാല്‍ ഐ.പി.എല്ലില്‍ കളിക്കാനായി ഗെയ്ല്‍ തന്ത്രപൂര്‍വ്വം നീക്കം നടത്തുകയായിരുന്നുവെന്നാണ് ബോര്‍ഡ് മേധാവി ഏണസ്റ്റ് ഹിലയര്‍ ആരോപിക്കുന്നത്.

എന്നാല്‍ തന്നെ ടീമിലെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ഗെയ്ല്‍ വിമാനം കയറി ഐ.പി.എല്‍ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേര്‍സിന് വേണ്ടി കളിക്കാനിറങ്ങിയത്. ആദ്യമല്‍സരത്തില്‍ തന്നെ വേഗതയേറിയ സെഞ്ച്വറി നേടി ഗെയ്ല്‍ തന്റെ മൂല്യം തെളിയിക്കുകയും ചെയ്തിരുന്നു.