ന്യൂദല്‍ഹി: ക്രിക്കറ്റ് ആരാധകര്‍ക്കുനേരെ പോലീസിന്റെ ലാത്തിയടി വീണ്ടും. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിനു മുമ്പില്‍ ഇന്ത്യാ-ദക്ഷിണാഫ്രിക്ക മല്‍സരത്തിനുള്ള ടിക്കറ്റ് വാങ്ങാനെത്തിയവര്‍ക്കാണ് ഈ ദുര്യോഗം നേരിട്ടത്.

ടിക്കറ്റ് വാങ്ങാനായി ആരാധകര്‍ ഒഴുകിയത് ഉന്തിനും തള്ളിനും ഇടയാക്കിയിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായാണ് പോലീസ് ലാത്തിവീശിയത്. നേരത്തേ ഇന്ത്യ-ഇംഗ്ലണ്ട് മല്‍സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട ബാംഗ്ലൂരിലും പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു.

ആരാധകര്‍ക്കുനേരെ നടത്തിയ പോലീസ് അതിക്രമത്തില്‍ ഐ.സി.സി ഖേദം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പും നല്‍കിയിരുന്നു.