എഡിറ്റര്‍
എഡിറ്റര്‍
സ്‌ട്രെസ്സ് കുറക്കാനിതാ ഒമ്പത് വഴികള്‍
എഡിറ്റര്‍
Friday 10th January 2014 11:01pm

stress1

നാമോരോരുത്തരും ജീവിതത്തിലും ജോലിസ്ഥലത്തും വിദ്യാഭ്യാസസ്ഥലത്തുമെല്ലാം ഏറെ ഉത്തരവാദിത്വമുള്ളവരാണ്. അമിതമായി ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് ശാരീരികമായും മാനസികമായും എല്ലാവരെയും തളര്‍ത്തും. ഒന്നിനോടും ഒരു താല്‍പ്പര്യമില്ലാതിരിക്കുകയും മാനസികമായി വളരെയധികം തളരുകയും ചെയ്യും.

അത്തരത്തില്‍ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവിക്കുന്നവര്‍ നമുക്കിടയില്‍ ധാരാളമാണ്. മാനസിക പിരിമുറുക്കം കുറക്കാനിതാ ചില വഴികള്‍.

1)മനസ്സ് തുറന്ന് ചിരിക്കുക

എത്ര തിരക്കിലാണെങ്കിലും നാമോരുരുത്തരും മനസ് തുറന്ന് ചിരിക്കാന്‍ സമയം കണ്ടെത്തേണ്ടതുണ്ട്. ഓരോ തവണ ഉറക്കെച്ചിരിക്കുമ്പോഴും ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ നിങ്ങളുടെ അവയവങ്ങളിലേക്കെത്തുകയും രക്ത ചംക്രമണം വര്‍ധിക്കുകയും അതുവഴി മാനസിക പിരിമുറുക്കം കുറയുകയും ചെയ്യും.

2)വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കുക

വളര്‍ത്തു മൃഗങ്ങള്‍ നിങ്ങള്‍ക്ക് സ്‌നേഹം മാത്രമല്ല നല്‍കുന്നത്. അവയോടൊപ്പം സമയം ചിലവഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നുമാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.

നിങ്ങളുടെ വളര്‍ത്തുമൃഗത്തോടൊത്ത് സമയം ചിലവഴിക്കുമ്പോല്‍ സെറോടോണിന്‍, പ്രോലാക്ടിന്‍, ഓക്‌സിടോസിന്‍, തുടങ്ങിയ ശരീരത്തിന് നല്ലതായ ഹോര്‍മോണുകള്‍ വര്‍ധിക്കുമെന്നും മാനസികപിരിമുറുക്കം കുറയുമെന്നുമാണ് പഠനം.  രക്ത സമ്മര്‍ദ്ധം കുറക്കുന്നതോടൊപ്പം നല്ല രോഗപ്രതിരോധ ശേഷി കൂടി ഇതുവഴി ലഭ്യമാകും.

3)വീട്ടുജോലികള്‍ ചെയ്യുക

വീട്ടുജോലികളില്‍ വ്യാപൃതരാകുന്നത് വഴി മാനസിക പിരിമുറുക്കം വളരെയധികം കുറക്കാം.  ഇഷ്ടമുള്ള പാട്ടുവച്ചോ ടി.വി ഷോക്കോ ഒപ്പം ജോലിയും ചെയ്യുന്നത്  മാനസിക പിരിമുറക്കത്തെ വളരെയധികം കുറക്കും.

4)ധാരാളം ജ്യൂസ് കുടിക്കുക

ജ്യൂസ് കുടിക്കുന്നത് മാനസിക പിരിമുറുക്കം കുറക്കും. പ്രത്യേകിച്ച് ഓറഞ്ച് ജ്യൂസിലുള്ള വിറ്റാമിന്‍ സി സ്‌ട്രെസ്സ് വര്‍ധിപ്പിക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ കുറക്കുകയും അതുവഴി മാനസികപിരിമുറുക്കം കുറക്കുമെന്നുമാണ് പഠനം പറയുന്നത്.

5)ഉറക്കെ ഗാനം ആലപിക്കുക

ഉറക്കെ ഗാനം ആലപിക്കുന്നത് നമ്മെ ഏറെ സന്തോഷവാന്‍മാരാക്കും എന്നാണ് പഠനം. പാടുന്നത് ശ്വസനത്തിനും ഹൃദയത്തിനും പ്രതിരോധ സംവിധാനങ്ങള്‍ക്കും നല്ലതാണ്.

6)നടത്തം

മാനസികപിരിമുറുക്കം കുറക്കാനുള്ള മികച്ച വഴിയാണ് വ്യായാമം. നല്ല കാലാവസ്ഥയില്‍ വ്യായാമം ചെയ്യുന്നതും അരമണിക്കൂര്‍ നടക്കുന്നതുമെല്ലാം സ്‌ട്രെസ്സ് അകറ്റാന്‍ ഉത്തമ മാര്‍ഗങ്ങളാണ്.

Advertisement