മാഞ്ചസ്റ്റര്‍: എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും പരിഹാരമായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ ഉദ്ദേശമില്ലെന്നു വ്യക്തമാക്കിയ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി ടീമുമായുള്ള പുതിയ കരാര്‍ ഒപ്പുവെച്ചു. 2015 ജൂണ്‍ വരെ ടീമില്‍ തുടരുന്നതാണ് കരാര്‍.

കൂടുതല്‍ താരങ്ങളെ ആകര്‍ഷിക്കാനുള്ള ക്ലബ്ബിന്റെ ശ്രമത്തില്‍ സന്തോഷവാനാണെന്നും ഇതാണ് ക്ലബ്ബില്‍ തുടരാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും റൂണി പറഞ്ഞു. റൂണിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് മാനേജര്‍ ഫെര്‍ഗ്യൂസന്‍ വ്യക്തമാക്കി. ഫെര്‍ഗ്യൂസനുമായുള്ള അഭിപ്രായവ്യത്യാസം കാരണം ക്ലബ്ബുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് റൂണി നേരത്തേ തീരുമാനിച്ചിരുന്നു.